തിരുവനന്തപുരം: ലൈഫ് മിഷന് കേസ് അന്വേഷണത്തിൽ ഇഡിയുടെ കണ്ടെത്തല്‍ സ്വർണ്ണക്കടത്ത് കേസിൽ എൻഐഎയ്ക്കും കസ്റ്റംസിനും തിരിച്ചടിയായി. സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്ന് കണ്ടെത്തിയ ഒരു കോടി രൂപ എം ശിവശങ്കറിന് കിട്ടിയ കൈക്കൂലിയാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
സ്വർണ്ണക്കടത്തിന്റെ പണം സ്വപ്നയുടെ ലോക്കറിൽ നിന്ന് ലഭിച്ചതായാണ് കസ്റ്റംസും എൻഐഎയും പറഞ്ഞിരുന്നത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷയ്ക്കെതിരെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച എതിര് സത്യവാങ്മൂലത്തിൽ ഇ ഡി നടത്തിയ വെളിപ്പെടുത്തൽ ഇതുവരെയുള്ള സ്വർണ്ണക്കടത്ത് സംബന്ധിച്ച അന്വേഷണത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. ലൈഫ് മിഷൻ കരാറിലൂടെ ശിവശങ്കറിന് കൈക്കൂലിയായി ലഭിച്ച സ്വപ്ന ലോക്കറിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ശിവശങ്കറിനെ രക്ഷിക്കാൻ സ്വപ്ന നുണ പറഞ്ഞതായാണ് ഇഡിയുടെ കണ്ടെത്തല്‍.
ലോക്കറിലെ പണം സ്വര്‍ണക്കടത്തിലേതല്ലെന്നു വ്യക്തമായാല്‍ നിലവിലെ അന്വേഷണത്തെ കാര്യമായി ബാധിക്കും. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ തിങ്കളാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യും. തിരുവനന്തപുരം എസ്ബിഐയിലെ സ്വപ്ന സുരേഷിന്റെ ലോക്കറില്‍നിന്ന് 64 ലക്ഷവും ഫെഡറല്‍ ബാങ്ക് സ്റ്റാച്യൂ ശാഖയിലെ ലോക്കറില്‍നിന്ന് 46.50 ലക്ഷവുമാണ് എന്‍ഐഎ കണ്ടെടുത്തത്. ഈ തുക സ്വര്‍ണക്കടത്തില്‍ പ്രതിയുണ്ടാക്കിയ പണമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ അന്വേഷണം തുടങ്ങിയത് തന്നെ. കസ്റ്റംസും ഈ നിരീക്ഷണത്തോട് യോജിക്കുന്ന കണ്ടെത്തലുകളാണ് നടത്തിയത്. കെ.ടി.റമീസാണ് സ്വര്‍ണക്കടത്തിന്റെ സൂത്രധാരനെന്നായിരുന്നു ഇരു ഏജന്‍സികളും വ്യക്തമാക്കിയത്.
സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ ശിവശങ്കറാണെന്നും ഇഡി പറയുന്നു. ഇതോടെ വെട്ടിലായത് മറ്റ് ഏജന്‍സികളാണ്. ലോക്കറിലെ പണം സ്വര്ണക്കടത്തിലേതല്ലെങ്കില് എന്‍ഐഎയ്ക്കും കസ്റ്റംസിനും തുടരന്വേഷണം ദുഷ്കരമാകും.എന്‍ഐഎയും കസ്റ്റംസും ഇതുവരെ കോടതിയില്‍ നല്കിയ രേഖകളിലെല്ലാം ഈ പണം സ്വര്‍ണക്കടത്തി ലേതാണ് എന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റിന്റെ പുതിയ വാദത്തോടെ ശിവശങ്കറിനെ എന്‍ഐഎയ്ക്കും കസ്റ്റംസിനും വീണ്ടും ചോദ്യം ചെയ്യേണ്ടി വരുന്ന സ്ഥിതിയായി. എന്നാൽ എന്‍ഐ എ വിഷയത്തിൽ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
Print This Post
To toggle between English & Malayalam Press CTRL+g
Read More
സ്വര്‍ണ്ണക്കടത്ത് കേസ് ഉന്നതരിലേക്കും നീങ്ങുന്നു, ശിവശങ്കറും മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോയും നടത്തിയ വിദേശ യാത്രകളെക്കുറിച്ച് എന്‍ ഐ എ അന്വേഷണം
സ്വപ്ന സുരേഷും സരിത്ത് നായരും സ്വര്‍ണ്ണം കടത്തുന്നുണ്ടെന്ന് അറിയാമായിരുന്നുവെന്ന് ശിവശങ്കര്‍, എന്‍ ഐ എയുടെ ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍
എന്‍ ഐ എ അന്വേഷണ സംഘത്തോട് നിസ്സഹകരണ മനോഭാവം; സെക്രട്ടേറിയറ്റിലെ ക്യാമറാ ദൃശ്യങ്ങള്‍ കൈമാറാതെ ഉരുണ്ടു കളിക്കുന്നു
നയതന്ത്ര ബാഗിലൂടെ സ്വര്‍ണ്ണക്കടത്ത്: സ്വപ്ന സുരേഷും സരിത്ത് നായരും ശിവശങ്കറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം തുടങ്ങി
നയതന്ത്ര ബാഗേജ് സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷന് പദ്ധതിയിലും എം ശിവശങ്കറിന് പങ്കുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
സ്വർണ്ണക്കടത്തിന് സൗകര്യമൊരുക്കിയത് ശിവശങ്കറാണെന്ന് സ്വപ്ന സുരേഷ്
മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കര്‍ കസ്റ്റംസിന്റെ കുരുക്കില്‍ പെട്ടു, സരിത്തും ശിവശങ്കറും കൂട്ടു കച്ചവടക്കാര്‍
സ്വര്‍ണ്ണക്കടത്ത്: തിരുവനന്തപുരം യു എ ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന് രാജ്യം വിട്ടു, യു എ ഇ തിരിച്ചു വിളിച്ചതാണെന്ന് കോണ്‍സുലേറ്റ്
സ്വര്‍ണ്ണക്കടത്ത്: സ്വപ്ന സുരേഷിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
ലൈഫ് മിഷന് പദ്ധതിയില്‍ മുഴുവനും തട്ടിപ്പും വെട്ടിപ്പും നടന്നെന്ന് ഇഡി
സ്വര്‍ണ്ണക്കടത്ത് കേസ്: എയര്‍ ഇന്ത്യ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ഓഫീസില്‍ കസ്റ്റംസിന്റെ റെയ്ഡ്, നിരവധി രേഖകള്‍ പിടിച്ചെടുത്തു
ബാങ്കുകളില്‍ സ്വപ്നയ്ക്കും ശിവശങ്കറിനും ജോയിന്റ് അക്കൗണ്ട്, സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തം
സ്വര്‍ണ്ണക്കടത്ത്: യു എ ഇ കോണ്‍സുലേറ്റിനെ പ്രതിയാക്കാനും എം ശിവശങ്കറിനെ വെള്ള പൂശാനും സ്വപ്ന സുരേഷിന്റെ ശ്രമം
അധികാരത്തിന്റെ ഇടനാഴിയില്‍ നിര്‍ലോഭം വിലസിയ സ്വപ്ന സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, ലൈഫ് മിഷന് പദ്ധതിയില്‍ കുരുങ്ങി മുഖ്യമന്ത്രി
ശിവശങ്കര്‍ പറയുന്നത് കണ്ണടച്ച് വിശ്വസിച്ച മുഖ്യമന്ത്രിയ്ക്ക് സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ രൂക്ഷ വിമര്‍ശനം
നയതന്ത്ര ബാഗു വഴിയുള്ള സ്വര്‍ണ്ണക്കടത്ത്: ശിവശങ്കറിനേയും ജയഘോഷിനേയും ചോദ്യം ചെയ്യാന്‍ എന്‍ ഐ എ കൊച്ചിയിലെത്തി
സ്വര്‍ണ്ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും നാളെ വീണ്ടും തുടരും
നയതന്ത്ര ബാഗിലെ സ്വര്‍ണ്ണക്കടത്ത് കേസ്, ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നു
രാജ്യദ്രോഹക്കുറ്റം ചെയ്തവര്‍ക്ക് കൂട്ടുനിന്ന ശിവശങ്കറിനെ പുറത്താക്കി മുഖ്യമന്ത്രി രാജി വെക്കണമെന്ന് രമേശ് ചെന്നിത്തല
നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണ്ണക്കടത്ത്, എം ശിവശങ്കറിനെ എന്‍ ഐ എ ചോദ്യം ചെയ്തു
ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ പറഞ്ഞതൊന്നും കസ്റ്റംസ് മുഖവിലയ്ക്കെടുത്തിട്ടില്ലെന്ന്, വീണ്ടും ചോദ്യം ചെയ്തേക്കാം
സ്വർണക്കടത്ത് കേസ്: മാസങ്ങൾ നീണ്ട അന്വേഷണത്തിന് ശേഷം എം ശിവശങ്കര്‍ അറസ്റ്റിലായി
സ്വര്‍ണ്ണക്കടത്ത് കേസ്; ശിവശങ്കറിനെ കൈയ്യൊഴിഞ്ഞ് പിണറായി വിജയന്
എം ശിവശങ്കറിന് തിരിച്ചടി, മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി
Leave a Reply