Flash News

നാല് ബഹിരാകാശയാത്രികരുമായി ഫാൽക്കൺ കുതിച്ചുയര്‍ന്നു

November 16, 2020

ന്യൂയോർക്ക്: ചരിത്രത്തിൽ ആദ്യമായി ഒരു സ്വകാര്യ ഉടമസ്ഥതയിലുള്ള ബഹിരാകാശവാഹനം നാല് ബഹിരാകാശയാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയച്ചു. കെന്നഡി ബഹിരാകാശ നിലയത്തിൽ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ റോക്കറ്റ് വിക്ഷേപിച്ചു. ചരിത്രപരമായ ഒരു നിമിഷമായാണ് നാസ ഇതിനെ വിശേഷിപ്പിച്ചത്.

സ്വകാര്യ ഉടമസ്ഥത യിലുളള ബഹിരാകാശ വാഹനം ഉപയോഗിച്ച് ശാസ്ത്രജ്ഞരെ അന്താ രാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുന്ന ആദ്യ സമ്പൂർണ ദൗത്യ മെന്നനിലയിലാണ് ഇത് ചരിത്രത്തിൽ ഇടം നേടിയത്. മോശം കാലാവ സ്ഥയെ തുടർന്ന് 24 മണിക്കൂർ മാറ്റിവച്ച വിക്ഷേപണം വിജയകര മായി പൂർത്തിയാക്കുകയായിരുന്നു. അമേരിക്കൻ ശാസ്ത്രജ്ഞരായ മൈക്ക് ഹോപ്കിൻസ്, ഷാനൻ വാക്കർ, വിക്ടർ ഗ്ലോവർ എന്നിവ രെയും ജപ്പാൻ ശാസ്ത്രജ്ഞനായ സോയിച്ചി നോഗുച്ചി യെയുമാണ് ഫാൽക്കൺ ബഹിരാകാശ നിലയത്തിൽ എത്തിച്ചത്. സ്പേസ് എക്സ് നേരത്തേ രണ്ട് പരീക്ഷണങ്ങൾ വിജയകരമായി നടത്തിയിരുന്നു.

കൊവിഡ് ബാധിച്ചതിനെ തുടർന്ന് സ്പേസ് എക്സിന്റെ ഉടമയും സി ഇ ഒ.യുമായ ഇലോൻ മസ്‌കിന് വിക്ഷേപണത്തിൽ പങ്കെടുക്കാൻ ആയില്ല. നാസയുടെ ഉന്നതർ വിക്ഷേപണം കാണാൻ എത്തുകയുണ്ടാ യി. അമേരിക്കയിലെ കാലിഫോർണിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കു ന്ന ഒരു സ്വകാര്യ ബഹിരാകാശ സംരംഭമാണ് സ്പേസ് എക്സ് എന്ന സ്പേസ് എക്സ്‌പ്ളൊറേഷൻ ടെക്നോളജീസ് കോർപ്പറേഷൻ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top