Flash News

വനിതാ വിരുദ്ധ നിലപാട് സ്വീകരിച്ച എം‌എൽ‌എമാർക്കെതിരെ മൗനം പാലിച്ച് വനിതാ കമ്മീഷനും ഫെമിനിസ്റ്റുകളും

November 16, 2020 , .

നടിയെ ആക്രമിച്ച നടനെ സഹായിക്കുന്ന തരത്തില്‍ ഇടതു എം‌എൽ‌എമാരുടെ ഇടപെടൽ ഉണ്ടായിട്ടും വനിതാ കമ്മീഷനും വനിതാ സംഘടനകളും മൗനം പാലിക്കുന്നു. കേസിലെ പ്രധാന പ്രതി നടൻ ദിലീപിനെ സഹായിക്കുന്ന രീതിയിലാണ് ഇടതു എം‌എൽ‌എമാരായ മുകേഷും ഗണേഷ് കുമാറും പ്രവർത്തിക്കുന്നത്. ഇരുവരും താര സംഘടന ‘അമ്മ’യുടെ വൈസ് പ്രസിഡന്റുമാരാണ്.

ഗണേഷ് കുമാർ എം‌എൽ‌എയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം പ്രദീപ് കുമാർ നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തെക്കുറിച്ച് വനിതാ കമ്മീഷൻ ഇതുവരെ അന്വേഷിച്ചിട്ടില്ല. സ്‌പെഷ്യൽ കോടതി ജഡ്ജിയെ നീക്കം ചെയ്യണമെന്നും അല്ലെങ്കില്‍ ഇരയ്ക്ക് നീതി ലഭിക്കില്ലെന്നും ആവശ്യപ്പെട്ട് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ അപേക്ഷ നൽകിയതിനെ തുടർന്നാണ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് വിചാരണ നിര്‍ത്തിവെച്ചത്.

ഇടതുപക്ഷത്തിന്റെ അറിയപ്പെടുന്ന രണ്ട് എംഎല്‍എമാര്‍ സ്ത്രീവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിട്ടും ഇടത് ആഭിമുഖ്യമുള്ള വനിതാ സംഘടനകളോ, സ്ത്രീപക്ഷ വാദികളായ സാംസ്‌കാരിക പ്രവര്‍ത്തകരോ ഈ നെറികേടിനെതിരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ സെക്രട്ടറിയുടെ സ്ത്രീവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് നടി പാര്‍വ്വതി തെരുവോത്ത് അമ്മയില്‍ നിന്നും രാജിവെച്ചത്. സംഘടനയുടെ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യൂസിസി അംഗങ്ങളായ രേവതിയും പത്മപ്രിയയും പരസ്യമായി രംഗത്ത് വന്നെങ്കിലും അവരെ പിന്തുണയ്ക്കാന്‍ കൊടികെട്ടിയ വനിതാ സംഘടനകളോ അവരുടെ നേതാക്കളോ ഇടത് സാംസ്‌കാരിക പ്രവര്‍ത്തകരോ രംഗത്ത് വന്നിട്ടില്ല എന്നുള്ളത് ശ്രദ്ധേയമാണ്. അക്രമിക്കപ്പെട്ട നടിയോട് അങ്ങേയറ്റം ശത്രുതാപരമായി പെരുമാറിയ സംഭവങ്ങളുണ്ടായിട്ടും മുഖ്യമന്ത്രിയോ ഇടതുപക്ഷ നേതാക്കളോ ഈ രണ്ട് എംഎല്‍എമാരെ താക്കീത് ചെയ്യാന്‍ പോലും തയ്യാറായിട്ടില്ല.

ഗണേഷ് കുമാർ എം‌എൽ‌എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തല നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയായ വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയെന്നറിഞ്ഞിട്ടും എം‌എൽ‌എയുടെ പേഴ്‌സണൽ സ്റ്റാഫിന്റെ നടപടിയെ അപലപിക്കാൻ പോലും വനിതാ സാമൂഹ്യക്ഷേമ ചുമതലയുള്ള മന്ത്രി കെ കെ ശൈലജ തയ്യാറായില്ല. സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള സി.പി.എമ്മിന്റെയും ഇടതുപക്ഷ വനിതാ സംഘടനകളുടെയും നിലപാടുകളും മനോഭാവങ്ങളും വെറും തട്ടിപ്പാണെന്ന് ഈ സംഭവങ്ങൾ തെളിയിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top