ഡോ.നജീബ് മുഹമ്മദിന് ഇന്റര്‍നാഷണല്‍ അറബിക് ഫെഡറേഷനില്‍ അംഗത്വം

ദുബൈ: അധ്യാപകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ഡോ. നജീബ് മുഹമ്മദിന് ബെയ്റൂത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ അറബിക് ഫെഡറേഷനില്‍ അംഗത്വം ലഭിച്ചു. അറബി ഭാഷ പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള പരിശ്രമങ്ങള്‍ പരിഗണിച്ചാണ് ഡോ. നജീബിനെ ഫെഡറേഷനിലേക്ക്് നോമിനേറ്റ് ചെയ്തതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാര്‍, ഗവേഷകര്‍, അധ്യാപകര്‍, ഗ്രന്ഥകാരന്മാര്‍, സ്പെഷ്യലിസ്റ്റുകള്‍, അറബി ഭാഷയില്‍ താല്‍പ്പര്യമുള്ളവര്‍ തുടങ്ങിയവരുടെ ഒരു സ്വതന്ത്ര അന്താരാഷ്ട്ര സ്ഥാപനമാണ് ഇന്റര്‍നാഷണല്‍ അറബിക് ഫെഡറേഷന്‍. അറബി ഭാഷയ്ക്കുള്ള ഇന്റര്‍നാഷണല്‍ കൗണ്‍സിലിന്റെ പൊതുസഭയില്‍ അംഗമായ ഇന്റനാഷണല്‍ ഫെഡറേഷനില്‍ ഇന്ത്യക്കാരടക്കം ധാരാളം അംഗങ്ങളുണ്ട് .

പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും പെരുമ്പിലാവ് അന്‍സാര്‍ സ്ഥാപനങ്ങളുടെ ചെയര്‍മാനുമായിരുന്ന അബുല്‍ ജലാല്‍ മൗവലിയുടെ മകനായ ഡോ. നജീബ് യു.എ.ഇ.യില്‍ നിന്നാണ് അറബി ഭാഷയില്‍ ഉപരിപഠനം നടത്തിയത്. അറബി അധ്യാപകരില്‍ നിന്നും ഭാഷ പഠിച്ചതിന് പുറമേ ഇത്തിസാലാത്ത്, ദുബൈ ഇസ്ലാമിക് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ ദീര്‍ഘകാലം സേവനം ചെയ്തത് അറബി ഭാഷയില്‍ പ്രാവീണ്യം നേടുവാന്‍ സഹായിച്ചു.

വിദ്യാഭ്യാസ പ്രവര്‍ത്തനം പിതാവിന്റെ പാരമ്പര്യമായി കൊണ്ടുനടക്കുന്ന ഡോ. നജീബ് സാമൂഹ്യ രംഗത്തും ശ്രദ്ധേയനാണ്. യു. എ. ഇ. യിലെ ഒരു പ്രമുഖ ടെലിവിഷന്‍ ചാനലില്‍ അറബി ഭാഷാ ക്‌ളാസുകള്‍ നടത്തിയ അദ്ദേഹം സജീവമായ ഇടപെടലുകളിലൂടെ ഭാഷയും സാഹിത്യവും പ്രോല്‍സാഹിപ്പിക്കുന്നതില്‍ എന്നും ബദ്ധശ്രദ്ധനാണ്. അജ്മാന്‍ സിറ്റി കോളേജിലെ ഭാഷ വിഭാഗം മേധാവിയായ ഡോ. നജീബ് കഴിഞ്ഞ നാലുപതിറ്റാണ്ടോളമായി യു. എ. ഇ. യിലാണ് . സറീനയാണ് ഭാര്യ. നാദിര്‍, ഹമദ്, സുംന എന്നിവര്‍ മക്കളാണ്.

Print Friendly, PDF & Email

Related posts

Leave a Comment