Flash News

നടുറോഡിൽ വെച്ച് യുവതിയെ മാനഭംഗം ചെയ്ത അഭിഭാഷകന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി

November 18, 2020

കൊച്ചി: നാല് വർഷം മുമ്പ് കൊച്ചി എം ജി റോഡില്‍ വെച്ച് യുവതിയെ കടന്നുപിടിച്ച അഭിഭാഷകന്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ ഇടതു സ്ഥാനാര്‍ത്ഥിയായി കൊച്ചി കോര്‍പ്പറേഷനില്‍ നിന്ന് മത്സരിക്കുന്നു. അക്കാരണം കൊണ്ടുതന്നെയായിരുന്നു ഹൈക്കോടതി പരിസരത്ത് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. പോണേക്കര ഡിവിഷനിലാണ് (ഡിവിഷൻ 35) ധനേഷ് മത്സരിക്കുന്നത്. അഭിഭാഷകരുമായുള്ള ഏറ്റുമുട്ടലിനെ തുടർന്നാണ് ഹൈക്കോടതിയിലെ മാധ്യമപ്രവർത്തകർക്കുള്ള മീഡിയ റൂം അടച്ചിടേണ്ടി വന്നത്.

2016 ജൂണിലായിരുന്നു അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള സംഘട്ടനമുണ്ടായത്. ഗവണ്‍മെന്റ് പ്ലീഡറായിരുന്ന ധനേഷ് മാത്യു മാഞ്ഞൂരാന്‍ കൊച്ചി എം.ജി റോഡില്‍ വെച്ച് ഒരു യുവതിയെ കടന്നുപിടിച്ചത് വലിയ വിവാദമായിരുന്നു. 2016 ജൂണ്‍ 14ന് വൈകുന്നേരമായിരുന്നു സംഭവം നടന്നത്. യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ധനേഷിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. രാത്രി എട്ടുമണിയോടെ സെന്റ് തെരേസാസ് കോളേജിന് സമീപമുള്ള മുല്ലശ്ശേരി കനാലിന് സമീപമായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയെ ഇയാള്‍ കടന്നു പിടിച്ചുവെന്നായിരുന്നു പോലീസിന് യുവതി നല്‍കിയ പരാതി. പീഡനത്തിന് ഇരയായ യുവതി മാധ്യമങ്ങളോട് ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. ഇത്തരമൊരു വ്യക്തിയെയാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി കോര്‍പ്പറേഷനില്‍ മത്സരിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. സ്ത്രീ സുരക്ഷയാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നൊക്കെ പറയുമ്പോഴാണ് ആരോപണ വിധേയനായ വ്യക്തിക്ക് സീറ്റ് നല്‍കിയിരിക്കുന്നത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ) ഇയാളുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ഇതുവരെ ഒരു പ്രതികരണം പോലും നടത്തിയിട്ടില്ല.

ധനേഷിനെതിരായ വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് അഭിഭാഷകരും മാധ്യമപ്രവർത്തകരും ഹൈക്കോടതിയിൽ ഏറ്റുമുട്ടി. ഇതേത്തുടർന്ന് തിരുവനന്തപുരത്തെ വഞ്ചിയൂർ കോടതിയിൽ മാധ്യമ പ്രവർത്തകരെ ആക്രമിച്ചു. പല കോടതികളിലും മാധ്യമപ്രവർത്തകർക്ക് അപ്രഖ്യാപിത നിരോധനം ഇപ്പോഴും നിലവിലുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top