Flash News

ജയലളിതയുടെ തോഴി ശശികല ഉടന്‍ ജയില്‍ മോചിതയാകും, പത്തു കോടി രൂപ കെട്ടിവെച്ചതായി അഭിഭാഷകന്‍

November 18, 2020

അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും സഹായിയും സ്വത്ത് കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നതുമായ ശശികല ബുധനാഴ്ച ബാംഗ്ലൂർ കോടതിയിൽ 10 കോടി രൂപ കെട്ടി വെച്ചു. ശശികല ഉടന്‍ ജയില്‍ മോചിതയാകുമെന്ന് അവരുടെ അഭിഭാഷകൻ പറഞ്ഞു.

അതേസമയം, ശശികല മോചിതയായാലും അവരില്‍ നിന്നും അവരുടെ കുടുംബത്തിൽ നിന്നും അകലം പാലിക്കാനുള്ള എ.ഐ.എ.ഡി.എം.കെയുടെ നിലപാടിൽ മാറ്റം വരുത്തുകയില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമി വ്യക്തമാക്കി. പാർട്ടിയും സർക്കാരും ശശികലയിൽ നിന്ന് അകലം പാലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശശികല കേസിൽ പാർട്ടിയുടെ നിലപാടിൽ മാറ്റമില്ലെന്ന് പളനിസ്വാമി കോയമ്പത്തൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

പത്തു കോടി രൂപ പിഴ ബെംഗളൂരു കോടതിയിൽ അടച്ചതായി ശശികലയുടെ അഭിഭാഷകൻ രാജാ സെന്റൂർ പാണ്ഡ്യൻ പറഞ്ഞു. പിഴ തുക നിക്ഷേപിച്ച വിവരം കോടതി ഉടൻ ജയിൽ അധികൃതരെ അറിയിക്കും. ശശികലയെ ഉടൻ തന്നെ മോചിപ്പിക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. 2021 ജനുവരി 21 ന് മുൻകൂട്ടി നിശ്ചയിച്ച തീയതിക്ക് മുമ്പായി മോചനം ലഭിക്കും. ഇക്കാര്യത്തിൽ നിയമനടപടികൾ തുടരുകയാണെന്നും അഭിഭാഷകൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സ്വത്തു കേസിൽ ശശികലയ്‌ക്കൊപ്പം അവരുടെ രണ്ട് ബന്ധുക്കളും ബെംഗളൂരുവിലെ പാരപ്പാന അഗ്രഹാര സെൻട്രൽ ജയിലിൽ നാലു വർഷം തടവ് അനുഭവിക്കുകയാണ്. ഈ മൂന്നുപേർക്കും 10 കോടി രൂപയ്ക്ക് പുറമെ 10,000 രൂപ പിഴയും കോടതി ചുമത്തിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top