Flash News

കോവിഡ്-19 വ്യാപനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത ചൈനീസ് മാധ്യമ പ്രവര്‍ത്തക മാസങ്ങളായി ജയിലില്‍ തന്നെ

November 19, 2020

ചൈനയിലെ വുഹാൻ നഗരത്തിൽ കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ച് റിപ്പോർട്ട് ചെയ്തു വന്നിരുന്ന വനിതാ പത്രപ്രവർത്തകയെ ജയിലിലടച്ചിട്ട് മാസങ്ങളായി. കൊറോണ വൈറസിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ മാധ്യമ പ്രവര്‍ത്തകയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചിരിക്കുന്നത്. നാലു മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ അഞ്ച് വർഷത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.

മെയ് മാസത്തിൽ കൊറോണ പകർച്ചവ്യാധിയെക്കുറിച്ചുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നതിനിടെയാണ് 37 കാരിയായ വനിതാ പത്രപ്രവർത്തകയായ ഷാങ് ഷാനെ (Zhang Zhan) പ്രാദേശിക പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് അവരെ ഷാങ്ഹായിലേക്ക് മാറ്റി. കൊറോണയുടെ ആദ്യ കേസ് വന്നത് വുഹാൻ നഗരത്തിലാണ്. ഈയാഴ്ച പുറത്തുവിട്ട കുറ്റപത്രം അനുസരിച്ച്, കലഹമുണ്ടാക്കുകയും ഭരണസംവിധാനത്തിന് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്തുവെന്ന് ഷാങിനെതിരെ ആരോപിക്കപ്പെടുന്നു. ഇതിനുപുറമെ, പകർച്ചവ്യാധിയെക്കുറിച്ച് കെട്ടിച്ചമച്ച വാർത്തകൾ പ്രചരിപ്പിച്ചതായും ആരോപണമുണ്ട്. ചൈനയിലെ പ്രവർത്തകർക്കും പത്രപ്രവർത്തകർക്കുമെതിരെ ഈ ആരോപണങ്ങൾ പലപ്പോഴും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അവരെയെല്ലാം ജയിലിലടയ്ക്കുകയാണ് ചൈനീസ് സര്‍ക്കാര്‍.

കൊറോണ പകർച്ചവ്യാധി റിപ്പോർട്ട് ചെയ്യുന്നതിനായി ഫെബ്രുവരി ആദ്യമാണ് ഈ മാധ്യമ പ്രവർത്തക ഷാങ് ഷാങ്ഹായിൽ നിന്ന് വുഹാനിലേക്ക് പോയത്. വനിതാ ജേര്‍ണലിസ്റ്റ് ഫെബ്രുവരിയിൽ വുഹാൻ സന്ദർശിച്ചതായി ചൈനീസ് ഹ്യൂമൻ റൈറ്റ്‌സ് ഡിഫെൻഡേഴ്‌സ് (സിഎച്ച്ആർഡി) അറിയിച്ചു. ഈ സമയത്ത്, കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ മാത്രമല്ല, സ്വതന്ത്ര പത്രപ്രവർത്തകരെ തടഞ്ഞുവച്ചതിന്റെ കഥയും അവര്‍ നൽകി. കൂടാതെ, കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടതിന് ശേഷം വെചാറ്റ്, ട്വിറ്റർ, യൂട്യൂബ് വഴി ഭരണകൂടത്തിൽ നിന്ന് വിശദീകരണം ആവശ്യപ്പെടുന്ന ഇരകളുടെ കുടുംബങ്ങളെ ചൈനീസ് സര്‍ക്കാര്‍ ഉപദ്രവിച്ചതായും അവർ റിപ്പോർട്ട് ചെയ്തു.

കൊറോണയുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിപ്പിച്ച മറ്റ് രണ്ട് മാധ്യമപ്രവർത്തകരാണ് ചെൻ മെയ്, കൈ വെയ്. ഫെബ്രുവരി മുതൽ മറ്റൊരു പത്രപ്രവർത്തകനായ ലി യെഹുവയെ കാണാനില്ലായിരുന്നു. ആഴ്ചകൾക്കുശേഷം പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് സുരക്ഷാ സേനയാണ് അദ്ദേഹത്തെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചതെന്ന് പറഞ്ഞു. ഇതുകൂടാതെ, ചെൻ കിയുഷിയെയും ഫാങ് ബിന്നിനെയും ഇപ്പോഴും കാണാനില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top