പയസ് ടെന്റ് കോണ്‍വെന്റിലെ അന്തേവാസി സിസ്റ്റര്‍ അഭയ കൊല്ലപ്പെടാന്‍ കാരണം സിസ്റ്റര്‍ സെഫിയും ഫാ. തോമസ് കോട്ടൂരും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കാണാനിടയായതാണെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.
1992 മാർച്ച് 27 ന് പുലർച്ചെ 4.15 ന് അടുക്കളയുടെ അടുത്തുള്ള മുറിയിലെ താമസക്കാരിയായ മൂന്നാം പ്രതി സിസ്റ്റർ സെഫി ഒന്നാം പ്രതിയായ ഫാ. തോമസ് കോട്ടൂരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കാണാനിടയായ സംഭവമാണ് സിസ്റ്റർ അഭയയുടെ കൊലപാതകത്തിന് കാരണമായതെന്ന് സിബിഐ പ്രോസിക്യൂട്ടർ നവാസ് ഇന്നലെ തിരുവനന്തപുരത്ത് സിബിഐ കോടതി ജഡ്ജി കെ സനൽ കുമാറിന് മുമ്പാകെ വാദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകളും പ്രോസിക്യൂഷൻ സാക്ഷി മൊഴികളുമുണ്ടെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.
സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം രാവിലെ അഞ്ച് മണിക്ക്, ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പൂതൃക്ക എന്നിവര്‍ കോൺവെന്റിലെ ഗോവണിയിലൂടെ ടെറസിലേക്ക് കയറുന്നത് കണ്ടതായി പ്രൊസിക്യൂഷന്റെ മൂന്നാം സാക്ഷി അടയ്ക്ക രാജു സിബിഐ കോടതിയിൽ സാക്ഷ്യപ്പെടുത്തി. പ്രോസിക്യൂഷന് ആറാം സാക്ഷി കളര്‍കോട് വേണുഗോപാലിനോട് ഫാ.തോമസ് കോട്ടൂര്‍ നേരിട്ട് കുറ്റ സമ്മതം നടത്തിയത് വേണുഗോപാല്‍ കോടതിയില്‍ മൊഴി നല്കിയ കാര്യവും പ്രോസിക്യൂഷന് കോടതിയില്‍ പറയുകയുണ്ടായി. ഇത് ഒരു ജുഡീഷ്യൽ കുറ്റസമ്മതമായി കണക്കാക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷൻ വാദങ്ങൾ വ്യാഴാഴ്ച തുടരും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply