Flash News

ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ്; മൊബിലൈസേഷന്‍ തുക അഡ്വാന്‍സ് കൊടുത്തത് എങ്ങനെ കുറ്റകരമാകുമെന്ന് ധനമന്ത്രി തോമസ് ഐസക്

November 19, 2020

പാലരിവട്ടം പാലം നിർമിക്കുന്നതിനുള്ള മൊബൈലൈസേഷന്‍ തുക അഡ്വാന്‍സായി കൊടുത്ത മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് എങ്ങനെ കുറ്റവാളിയാകുമെന്ന് ധനമന്ത്രി തോമസ് ഐസക് ചോദിച്ചു. മൊബിലൈസേഷന്‍ അഡ്വന്‍സ് കിഫ്ബി പദ്ധതികളില്‍ അനുവദിക്കുന്നത് ടെന്‍ഡര്‍ തുകയുടെ പത്ത് ശതമാനമാണ് നല്‍കുന്നതെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് നിയമസഭയില്‍ റോജി എം ജോണിന്റെ ചോദ്യത്തിനുത്തരമായി മറുപടി നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ നടന്ന നിയമസഭാ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 85.83 കോടി രൂപയാണ് മൊബിലൈസേഷന്‍ അഡ്വന്‍സായി കിഫ് ബി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കുന്നത് തെറ്റാണങ്കില്‍ ആ നിയമം കിഫ്ബിക്ക് ബാധകമല്ലേ എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. ഇബ്രാഹിംകുഞ്ഞ് മന്ത്രിയായിരുന്ന കാലത്ത് മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയത് മാത്രം എങ്ങനെ നിയമവിരുദ്ധവും കുറ്റവുമാവും. റോഡ്ഫണ്ട് ബോര്‍ഡില്‍ നിന്നാണ് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന് പാലം പണിക്കായി പണം അനുവദിച്ചത്. മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞായിരുന്നു ഫണ്ടിംഗ് ഏജന്‍സിയായ റോഡ്ഫണ്ട് ബോര്‍ഡിന്റെ വൈസ് ചെയര്‍മാന്‍. മൊബിലൈസേഷന്‍ ഫണ്ട് അനുവദിച്ചതില്‍ ക്രമക്കേടില്ലായെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് തന്നെ ബോധ്യപ്പെട്ടതാണ്. ഫണ്ട് അനുവദിക്കുന്നതിന് ക്യാബിനറ്റിന്റെ അനുമതി ആവശ്യമില്ല.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സാധാരണയായി കരാര്‍ കമ്പനികള്‍ക്ക് മുന്‍കൂര്‍ പണം നല്‍കുന്നത് പതിവാണ്. വേള്‍ഡ് ബാങ്ക് പ്രോജക്ടുകള്‍, എഡിപി പ്രോജക്ടുകള്‍, സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ പദ്ധതികള്‍ തുടങ്ങി ബജറ്ററി വര്‍ക്കുകളല്ലാത്ത എല്ലാ പ്രവര്‍ത്തികള്‍ക്കും മൊബിലൈസേഷന്‍ ഫണ്ട് നല്‍കാന്‍ അനുമതിയുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാരിന്റെ കാലത്തും ഇത്തരത്തില്‍ പണം അനുവദിക്കുന്നുണ്ട്. താഴെ തട്ടിലുള്ള ഉദ്യോഗസ്ഥന്മാരാണ് മിക്കപ്പോഴും മൊബിലൈസേഷന്‍ ഫണ്ട് നല്‍കുവാനുള്ള ശുപാര്‍ശ സമര്‍പ്പിക്കുന്നത്. കീഴ് വഴക്കമനുസരിച്ച് ഇത്തരം ശുപാര്‍ശ അടങ്ങിയ ഫയലുകള്‍ മന്ത്രിയും കാണാറുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top