Flash News

ലഡാക്കിന്റെ മറവിൽ ചൈന സിക്കിമിൽ യുദ്ധത്തിന് തയ്യാറെടുക്കുന്നു, ഇന്ത്യൻ സൈന്യം ജാഗ്രതയില്‍

November 20, 2020

ലഡാക്കിലെ സൈനിക സംഘര്‍ഷം മറച്ചുവെക്കാൻ ചൈന സിക്കിമിലും മറ്റ് കിഴക്കൻ പ്രദേശങ്ങളിലും വലിയ ആയുധങ്ങൾ വിന്യസിക്കുന്നതായി റിപ്പോർട്ട്. ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും കിഴക്കൻ ലഡാക്കിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിൽ, കിഴക്കൻ അതിർത്തിയിൽ ചൈന ഒരു വലിയ സൈനിക വിന്യാസം നടത്തുന്നതായാണ് റിപ്പോര്‍ട്ട്.

വലിയ തോതിലുള്ള ആയുധങ്ങളും മിസൈലുകളും വിന്യസിച്ചുകൊണ്ട് ചൈന ധാരാളം സൈനിക ഘടനകൾ നിർമ്മിക്കുന്നുണ്ട്. ഹിമാചൽ പ്രദേശിലെ കൗറിക് പാസ് മുതൽ അരുണാചൽ പ്രദേശിലെ ഫിഷ് ടെയിൽ 1, 2 മേഖലകളിലെ വിവിധ ഭാഗങ്ങളിലായാണ് സൈനികശേഷി വർധിപ്പിക്കുന്നത്. പ്രധാനമായും സിക്കിം കേന്ദ്രീകരിച്ചാണ് പടയൊരുക്കുന്നത്.

ഭൗമ-വ്യോമ മിസൈൽ സൈറ്റുകൾ, നിരവധി ഡ്രോണുകൾ, അസംഖ്യം സൈനികരെ പാർപ്പിക്കാനുള്ള ടെന്റുകൾ എന്നിവ ഈ അതിർത്തിയിൽ ഉടനീളം ചൈന സ്ഥാപിക്കുന്നുണ്ട്. മാത്രമല്ല,ടിബറ്റിലെ എയർബെയ്സ് ത്വരിതഗതിയിൽ ചൈന വികസിപ്പിക്കുന്നുമുണ്ട്. ഇവയെല്ലാം ആസന്നമായൊരു സൈനിക നീക്കത്തിന്റെ സൂചനകളാണെന്നാണ് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ചൈനീസ് സൈന്യത്തിന്റെ ഈ നീക്കം തിരിച്ചറിഞ്ഞ് ഇന്ത്യൻ പ്രതിരോധ വിഭാഗം കരുതലോടെത്തന്നെയാണ് നിൽക്കുന്നത്. സുരക്ഷാ വിദഗ്ദ്ധരുടെ അഭിപ്രായം പരിഗണിച്ച് ശക്തമായ പ്രതിരോധ സംവിധാനങ്ങൾ അതിർത്തിക്കപ്പുറം ഇന്ത്യ ഒരുക്കിയിട്ടുണ്ട്. യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് കുറച്ചുമാത്രം ദൂരെ, ബ്രഹ്മോസ് മിസൈൽ സൈറ്റുകളും ഭീഷ്മ ടാങ്കുകളുമടക്കം ശക്തമായ സൈനികവിന്യാസമാണ് ഇന്ത്യയും ഒരുക്കിയിരിക്കുന്നത്.

ഇപ്പോഴാരംഭിച്ചിരിക്കുന്ന കനത്ത മഞ്ഞു കാലം കഴിയുന്നതു വരെ ചൈനയുടെ ഭാഗത്തു നിന്ന് എന്തൊരു പ്രകോപനമുണ്ടായാലും, തിരിച്ചടിക്കാൻ കരുതിത്തന്നെയാണ് കിഴക്കൻ ഫ്രോണ്ടിയറിൽ ഇന്ത്യൻ സൈനികർ നിലകൊള്ളുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top