Flash News

ആദ്യ ഇന്ത്യ-ലക്സംബർഗ് ഉഭയകക്ഷി ഉച്ചകോടി, കോവിഡ് -19, ബഹിരാകാശ ദൗത്യങ്ങൾ എന്നിവ ചർച്ച ചെയ്തു

November 20, 2020

ന്യൂഡൽഹി: ആദ്യ ഇന്ത്യ-ലക്സംബർഗ് ഉഭയകക്ഷി ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് -19, ബഹിരാകാശ ദൗത്യങ്ങൾ ലക്സംബർഗ് പ്രധാനമന്ത്രി സേവ്യർ ബെറ്റലുമായി ചർച്ച ചെയ്തു. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനിടെ കോവിഡിനെ തുടർന്ന് ലക്സംബർഗിൽ മരിച്ചവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

സാമ്പത്തിക സാങ്കേതികവിദ്യ, സ്റ്റീൽ, ഡിജിറ്റൽ എന്നീ മേഖലകളിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഒരുമിച്ച് പ്രവർത്തിക്കാൻ വളരെയധികം സാധ്യതകളുണ്ടെന്ന് മോദി പറഞ്ഞു. “ഞങ്ങളുടെ ബഹിരാകാശ ഏജൻസി അടുത്തിടെ 4 ലക്സംബർഗ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. അന്താരാഷ്ട്ര സോളാർ അലയൻസിൽ ചേരാനുള്ള ലക്സംബർഗിന്റെ തീരുമാനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു,” മോദി കൂട്ടിച്ചേർത്തു.

ഇന്നലെ ഉച്ചകോടിയിൽ ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ ശക്തമായ ഇന്ത്യ-ലക്സംബർഗ് ബന്ധങ്ങളും അന്താരാഷ്ട്ര പ്രശ്നങ്ങളും ചർച്ച ചെയ്തു. കോവിഡിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള അവസരമാണ് ഉച്ചകോടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top