അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് മുസ്ലീം യുവതിയെ പുറത്താക്കി

ന്യൂജഴ്‌സി: ന്യൂവാര്‍ക്ക് വിമാനതാവളത്തില്‍ നിന്നും പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് ജോര്‍ദാന്‍- അമേരിക്കന്‍ മുസ്ലീം യുവതിയെ ഇറക്കിവിട്ടു. ഈ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്ര സിലേക്ക് മത്സരിച്ച അമാനി അല്‍ ഖതേബ് എന്ന 29 വയസുള്ള യുവതിയെയാണ് പുറത്താക്കിയത്. വിമാനത്തിലെ ഫസ്റ്റ്ക്ലാസ് പാസഞ്ചര്‍മാരിലൊരാള്‍ക്ക് ഇവരുടെ സാന്നിധ്യം ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് ഇവരെ വിമാനത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു.

അതേസമയം പ്രീ ചെക്കിനിടയില്‍ തന്നെ യുവതിയും ഫസ്റ്റ് ക്ലാസ് യാത്രക്കാരനും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായി പറയുന്നു. അയാള്‍ക്കു പ്രത്യേക പരിഗണന നല്കുന്നെണ്ടെന്ന് ആരോപിച്ചാണ് യുവതിയും ഫസ്റ്റ് ക്ലാസ് യാത്രക്കാരനും തമ്മില്‍ തര്‍ക്കം ആരംഭിച്ചത് .

ബഹളം ഉണ്ടാക്കിയതിനും ഗതാഗതം വൈകിപ്പിച്ചതിനും അല്‍ ഖതത്‌ബെയെ ഡീറ്റൈന്‍ ചെയ്തതായി പോര്‍ട്ട് അതോറിറ്റി പോലീസ് അറിയിച്ചു. ആറു മണിക്കൂറിനു ശേഷം ഇവരെ വിട്ടയച്ചു. അമേരിക്കന്‍ എയര്‍ലൈന്‍സ് സംഭവത്തെക്കുറിച്ച് അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment