Flash News

രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതില്‍ വിയോജിപ്പുണ്ടെന്ന് ജോ ബൈഡന്‍

November 21, 2020

നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. അമേരിക്കയിൽ കൊറോണ വൈറസ് പടർന്നുപിടിക്കുന്നത് കണക്കിലെടുത്ത് മാസ്ക് നിര്‍ബ്ബന്ധമായും ധരിക്കണമെന്ന് അദ്ദേഹം നിഷ്ക്കര്‍ഷിച്ചു. കോവിഡ്-19 ബാധിച്ച് ഇതുവരെ 2.5 ലക്ഷത്തിലധികം ആളുകൾ അമേരിക്കയില്‍ മരിച്ചിട്ടുണ്ട്. ഡെലവെയറിലെ വിൽമിംഗ്ടണിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ലോക്ക്ഡൗണ്‍ ഇല്ല. ദേശീയ അടച്ചുപൂട്ടൽ ആവശ്യമാണെന്ന് എനിക്ക് കാണാൻ കഴിയുന്ന ഒരു സാഹചര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പ് അധികാരം കൈമാറാന്‍ വിമുഖത കാണിക്കുന്നത് ഒരുതരം പ്രതികാര നടപടിയായിരിക്കുമെന്ന് ഞാൻ കരുതുന്നു. പക്ഷേ ബിസിനസ്സുകള്‍ തുറക്കാൻ സാധ്യതയുള്ള തടസ്സങ്ങളും ഞാന്‍ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള കണക്കുകൾ പ്രകാരം, യുഎസില്‍ മരണസംഖ്യ 250,00537 ആയി ഉയർന്നു. ലോകത്തെ ഏറ്റവും കൂടുതൽ മരണം നടന്നതും യു എസിലാണ്. മറ്റൊരു രാജ്യത്തും ഈ പകർച്ചവ്യാധി മൂലം ഇത്രയും വലിയ മരണങ്ങൾ ഉണ്ടായിട്ടില്ല. ഏറ്റവും കൂടുതൽ രോഗം ബാധിച്ചതും അമേരിക്കയിലാണ്. സ്ഥിതി കൂടുതൽ വഷളാകുകയാണെന്ന് ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ പ്രൊഫസർ ജോനാഥൻ റെയ്‌നർ മുന്നറിയിപ്പ് നൽകി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top