Flash News

ഓണ്‍ലൈന്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ, സൈബര്‍ നിയമ ഭേദഗതി നിലവില്‍ വന്നു

November 21, 2020

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ പിണറായി സർക്കാർ കൊണ്ടുവന്ന പോലീസ് നിയമത്തിൽ ഗവർണർ ഒപ്പിട്ടു. സ്ത്രീകൾക്കെതിരെ ഓണ്‍ലൈനില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്ക് തടയിടാന്‍ പുതിയ ഭേദഗതിയിലൂടെ സാധിക്കും. സൈബര്‍ കുറ്റകൃത്യങ്ങളുടെ വകുപ്പില്‍ പെടുത്തുന്ന അത്തരം കേസുകള്‍ക്ക് അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന രീതിയിലാണ് ഭേദഗതി.

സൈബർ ആക്രമണത്തെ നേരിടാൻ നിലവിലുള്ള നിയമവ്യവസ്ഥ അപര്യാപ്തമാണെന്ന കാരണം പറഞ്ഞാണ് പോലീസ് നിയമത്തിലെ 118 എ വകുപ്പ് ചേർത്തത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപകീർത്തിപ്പെടുത്താനോ ഉദ്ദേശിച്ചുള്ള ഏതെങ്കിലും കൈമാറ്റ മാർഗ്ഗത്തിലൂടെ ഉള്ളടക്കം നിർമ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് അഞ്ച് വർഷം വരെ തടവ്, 10,000 രൂപ വരെ പിഴ, അല്ലെങ്കിൽ രണ്ടും കൂടെ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് കൂട്ടിച്ചേര്‍ത്ത വകുപ്പിലുള്ളത്.

പൊലീസിന് അമിതാധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ നാട്ടില്‍ നിലനില്‍ക്കുന്ന വികാരത്തെ മുന്‍നിര്‍ത്തി വിമര്‍ശനങ്ങളെ അടിച്ചമര്‍ത്താനും അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനും മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുമുള്ള ഓര്‍ഡിനന്‍സുമായാണ് സര്‍ക്കാര്‍ രംഗത്തുവരുന്നതെന്ന ആക്ഷേപം ശക്തമാണ്.

പുതിയ ഓര്‍ഡിനന്‍സ് സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങളെ കുറിച്ചല്ല പറയുന്നത്. സൈബര്‍ ഇടങ്ങളാവട്ടെ, അച്ചടി-ദൃശ്യ മാധ്യമങ്ങളാവട്ടെ, പോസ്റ്ററുകളോ ബോര്‍ഡുകളോ ആവട്ടെ ഏത് വഴിയിലും ‘ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപഖ്യാതി വരുത്താനോ ഉദ്ദേശിച്ച്’ എന്തെങ്കിലും പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന ആര്‍ക്കെതിരെയും കേസെടുക്കാനും അഞ്ച് വര്‍ഷം വരെ തടവിലിടാനും പൊലീസിന് അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. ഇതിനായി, ഒരു പരാതിക്കാരന്റെയും പരാതിയുടെ ആവശ്യമില്ല. പോലീസിന് സ്വമേധയാ കേസ് ഫയൽ ചെയ്യാം. ഭേദഗതിയുടെ വാചകം ആർക്കും വ്യാഖ്യാനിക്കാൻ കഴിയും. ഈ ഭേദഗതി പോലീസിന്റെ അമിത ഉപയോഗത്തിനും നിയമ ദുരുപയോഗത്തിനും വലിയ സാധ്യതകൾ തുറക്കുന്നു എന്നതിൽ സംശയമില്ല.

സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന ഐടി നിയമത്തിലെ സെക്ഷൻ 66-എ, കേരള പോലീസ് നിയമത്തിലെ സെക്ഷൻ 118-ഡി എന്നിവ ഭരണഘടനാ വിരുദ്ധമാണെന്നു കണ്ട് സുപ്രീംകോടതി 2015ല്‍ റദ്ദ് ചെയ്തതാണ്. അന്ന് റദ്ദാക്കിയ 118 ഡിയിലെ അതേ കാര്യങ്ങൾ തന്നെയാണ് ഇപ്പോൾ പുതിയ ഓർഡിനൻസിൽ കൂടുതൽ ശക്തമായി തിരിച്ചുവരുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top