Flash News

കോവിഡ്-19: വ്യാജ കണക്കുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് കൈയ്യടി നേടിയ കേരള സർക്കാരിന്റെ കള്ളക്കളികള്‍ ബിബിസി പൊളിച്ചടുക്കി

November 21, 2020

തിരുവനന്തപുരം: കോവിഡിനെ കേരളം പിടിച്ചു കെട്ടി എന്ന പിആർ കിംവദന്തികൾ വെറും തട്ടിപ്പാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ. അവസാനമായി, കോവിഡ് അണുബാധ മൂലമുള്ള മരണങ്ങളുടെ എണ്ണം സംസ്ഥാനം കുറച്ചുകാണിക്കുകയാണെന്നതിനുള്ള തെളിവുകളുമായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. മരണസംഖ്യ പൂഴ്ത്തിവയ്ക്കുകയാണെന്ന് ബിബിസി പരിഹസിക്കുന്നു. സർക്കാരിന്റെ കെട്ടിച്ചമച്ച കണക്കുകൾ ബിബിസിയുടെ ദക്ഷിണേഷ്യ ലേഖകൻ സൗത്തിക് ബിശ്വാസ് വെളിപ്പെടുത്തി.

സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ കുറച്ചുകാണിക്കുന്നു എന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരി വെക്കുന്നതാണ് ബിബിസി റിപ്പോർട്ട്. ‘ഇന്ത്യ കൊറോണ വൈറസ്: ഹൗ എ ഗ്രൂപ്പ് ഓഫ് വോളന്റീയേഴ്‌സ് എക്‌സ്‌പോസ്ഡ് ഹിഡണ്‍ കോവിഡ് 19 ഡെത്ത്‌സ്’ എന്ന തലക്കെട്ടിലാണ് സൗത്തിക് ബിശ്വാസിന്റെ ലേഖനം.

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കാതെ കൊവിഡ് മരണ കണക്കില്‍ വീഴ്ച വരുത്തിയതായും ബിബിസി വാര്‍ത്തയില്‍ വിമര്‍ശനം. കൊവിഡ് മരണങ്ങള്‍ കുറച്ച് കാണിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന ആരോപണം ശരിവെച്ച് മുന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ കോവിഡ് ഉപദേഷ്ടാവുമായ രാജീവ് സദാനന്ദനും രംഗത്തെത്തി.

നേരത്തെ കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറേയും പ്രശംസിച്ച വാര്‍ത്തകള്‍ നല്‍കിയ ബിബിസി തന്നെയാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തെക്കുറിച്ചും സര്‍ക്കാര്‍ മരണസംഖ്യ കുറച്ചുകാണിക്കുന്നെന്ന് വ്യക്തമാക്കി പുതിയ റിപ്പോര്‍ട്ടുമായി രംഗത്തെത്തിയത്.

ഡബ്ല്യുഎച്ച്ഒ നിര്‍ദ്ദേശങ്ങളനുസരിച്ച് ഒന്നാമത്തെയോ രണ്ടാമത്തെയോ മരണകാരണം കൊവിഡ് ആണെങ്കില്‍ കൊവിഡ് മരണം ആയി കണക്കാക്കണം എന്നാണ്. എന്നാല്‍ ഇതിന് വിരുദ്ധമാണ് സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ എന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാതെ മുഖ്യമന്ത്രി പലപ്പോഴും ഒഴിഞ്ഞു മാറുകയും ചെയ്തു. ഈ ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് ഇപ്പോള്‍ ബിബിസിയിലെ വിമര്‍ശനവും.

സംസ്ഥാനത്ത് ഒരു കൂട്ടം സ്വതന്ത്ര ആരോഗ്യപ്രവര്‍ത്തകര്‍ മാധ്യമവാര്‍ത്തകളെ മാത്രം അടിസ്ഥാനപ്പെടുത്തി എടുത്ത കണക്കുകളില്‍ നിന്ന് മരണസംഖ്യ മൂവായിരം കവിഞ്ഞതായി വ്യക്തമാണ്. കഴിഞ്ഞ വ്യായാഴ്ച രാത്രി 3356 കേസുകള്‍ ഇവര്‍ രേഖപ്പെടുത്തുമ്പോള്‍ ഔദ്യോഗിക കണക്ക് പ്രകാരം 1956 പേര്‍ മാത്രമാണ് കൊവിഡ് മൂലം മരണപ്പെട്ടത്. കുറഞ്ഞത് 30 % മരണമെങ്കിലും ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് പേര് വെളിപ്പെടുത്താത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സമ്മതിച്ചതായും പറയുന്നു.

കോവിഡിനെ പ്രതിരോധിക്കുന്നതിൽ സർക്കാർ വലിയ തോതിൽ വിജയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതിനായി പിണറായി സർക്കാർ മരണസംഖ്യ മനഃപൂർവ്വം കുറച്ചുകാണിച്ചുവെന്ന് സംശയിക്കുന്നുവെന്ന് ലേഖനത്തിൽ പറയുന്നു. കോവിഡ് മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള ആളുകളുടെ മരണം സർക്കാർ കണക്കിലെടുക്കുന്നില്ലെന്ന് ലേഖനത്തിൽ രാജീവ് സദാനന്ദൻ വ്യക്തമാക്കി. പ്രതിപക്ഷം ഇതുവരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ബിബിസി റിപ്പോർട്ടിംഗ് സ്ഥിരീകരിക്കുന്നതോടെ, അന്താരാഷ്ട്ര തലത്തിൽ സർക്കാർ ഉന്നയിച്ച ആരോപണങ്ങളെല്ലാം പൊള്ളയാണെന്ന് ഇത് തെളിയിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top