Flash News

സ്നേഹാദരം, ടീം വെൽഫെയർ വളണ്ടിയർമാരെ ആദരിച്ചു

November 21, 2020 , മുനീഷ് അരിമണിച്ചോല

ആദരവ് ഏറ്റുവാങ്ങിയ വളണ്ടിയർ ടീം അംഗങ്ങള്‍ അതിഥികളോടൊപ്പം

ദോഹ: ഖത്തറിലെ പ്രവാസികൾക്കിടയിൽ‌ വിവിധ സേവന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന കൾച്ചറൽ ഫോറം വളണ്ടിയർ ടീമായ ടീം വെൽഫെയർ അംഗങ്ങളെ ആദരിച്ചു. വെള്ളിയാഴ്ച്ച രാവിലെ നുഐജയിലെ കൾച്ചറൽ ഫോറം ഹാളിൽ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചു നടന്ന “സ്നേഹാദരം” പരിപാടി കൾച്ചറൽ ഫോറം ഖത്തർ സ്റ്റേറ്റ് പ്രസിഡന്റ് ഡോ. താജ് ആലുവ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മജീദ് അലി കോവിഡ് കാല കൾച്ചറൽ ഫോറം പ്രവർത്തനങ്ങൾ വിശദീകരിച്ചു.

കൾച്ചറൽ ഫോറത്തിനും ടീം വെൽഫെയറിനും വിവിധ സേവന പ്രവർത്തനങ്ങളിൽ പിന്തുണ നൽകിയ വഹബ്‌ ഫൗണ്ടർ ഷാഹിദ് അബ്ദുസലാം, ബ്രാഡ്മ ഖത്തർ ചെയർമാൻ ഹാഷിം, ദി ഗാർഡൻ മാനേജിങ് ഡയറക്ടർ ഇസ്മായിൽ, ITPN ഫൗണ്ടർ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ, കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറിമാരായ മുനീഷ്, മുഹമ്മദ് റാഫി എന്നിവർ സ്നേഹാദരം ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.

ടീം വെൽഫെയർ യൂണിഫോം പ്രകാശനം ഡോ. താജ് ആലുവ,കൾച്ചറൽ ഫോറം വൈസ് പ്രസിഡന്‍റ് മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറിമാരായ മജീദ് അലി, മുനീഷ്‌, മുഹമ്മദ് റാഫി എന്നിവർ ചേർന്ന് ടീം വെൽഫെയർ വൈസ് ക്യാപ്റ്റന്മാരായ സഞ്ജയ് ചെറിയാൻ, സകീന എന്നിവർക്ക് നൽകി നിർവഹിച്ചു. മുഖ്യാതിഥികൾക്കും വളണ്ടിയേഴ്സിനുമുള്ള ഉപഹാരങ്ങളും സമ്മാനിച്ചു.

കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റും കമ്മ്യൂണിറ്റി സർവീസ് വിങ് ഹെഡുമായ മുഹമ്മദ് കുഞ്ഞി ആശംസയും ടീം വെൽഫെയർ ക്യാപ്റ്റൻ നിസ്താർ സ്വാഗതവും വൈസ് ക്യാപ്റ്റൻ സഞ്ജയ് ചെറിയാൻ നന്ദി പ്രകാശനവും നടത്തി. തങ്ങളുടെ കോവിഡ് കാല അനുഭവങ്ങൾ ടീം വെൽഫെയർ അംഗങ്ങൾ സദസ്സുമായി പങ്കുവെച്ചു. വൈസ് ക്യാപ്റ്റൻ സിദ്ധീഖ് വേങ്ങര, ടീം വെൽഫെയർ എക്സിക്യൂട്ടീവ് അംഗമായ ഫഹദ്, നുഫൈസ എന്നിവർ പരിപാടി നിയന്ത്രിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top