Flash News

വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജഴ്സി പ്രൊവിന്‍സ് കേരള പിറവി ദിനാഘോഷവും മെഡിക്കല്‍ സെമിനാറും ശ്രദ്ധേയമായി

November 21, 2020

ന്യൂജേഴ്സി: കോവിഡ് മഹാമാരിയുടെ താണ്ഡവം അമേരിക്കയില്‍ വര്‍ധിതവീര്യത്തോടെ മുന്നേറുന്ന സാഹചര്യത്തില്‍ കോവിഡ് മൂലമുണ്ടാകുന്ന മാനസികപ്രശ്‌നങ്ങളെ എങ്ങനെ തരണം ചെയ്യാം എന്ന വിഷയത്തില്‍ പ്രഗത്ഭ ഡോക്ടര്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജഴ്സി പ്രൊവിന്‍സ് സംഘടിപ്പിച്ച മെഡിക്കല്‍ സെമിനാറും, തങ്ങളുടെ ജന്മനാടായ കേരളത്തിന്റെ തനതായ ഉത്സവങ്ങള്‍ പ്രവാസി മലയാളികള്‍ എപ്പോഴും വര്‍ണ്ണശബളമായി ആഘോഷിക്കുന്ന പാതപിന്തുടര്‍ന്ന് ന്യൂജഴ്സി പ്രൊവിന്‍സ് സംഘടിപ്പിച്ച കേരള പിറവി ദിനാഘോഷവും ശ്രദ്ധേയമായി.

ഡബ്ല്യു.എം.സി ന്യൂജഴ്സി പ്രൊവിന്‍സ് വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. കോവിഡ് മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങളും ബുദ്ധിമുട്ടുകളും എങ്ങനെ ഫലപ്രദമായി നേരിടാമെന്നതിനെ കേന്ദ്രീകരിച്ചു നടത്തിയ മെഡിക്കല്‍ സെമിനാറില്‍ ഡോ റോയ് എബ്രഹാം കള്ളിവയലില്‍ (സെക്രട്ടറി ജനറല്‍, വേള്‍ഡ് സൈക്കിയാട്രിക് അസോസിയേഷന്‍), ഡോ ടില്ലി വര്‍ഗീസ് എം ഡി (Infectious disease), ഡോ. അബി കുര്യന്‍ എം ഡി (സൈക്കിയാട്രിസ്റ്റ്), ഡോ ജൂളി കോശി ഡിഎന്‍പി എന്നിവര്‍ കോവിഡിനെതിരെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍, മാനസികാരോഗൃപരിപാലനം എന്നിവയെ കുറിച്ചുള്ള സമഗ്രമായ ചര്‍ച്ചയ്ക്ക് നേതൃത്വം കൊടുത്തു.

കേരള പിറവി ദിനാഘോഷത്തിന് നിറപ്പകിട്ടേകാന്‍, പ്രശസ്ത Neenz Eventia ഡാന്‍സ് ടീം അംഗങ്ങളുടെ നൃത്തം, അമേരിക്കയിലെ അനുഗ്രഹീത ഗായകരൊരുക്കിയ ശ്രുതിമധുരമായ ഗാനങ്ങളും പരിപാടിയുടെ മാറ്റുകൂട്ടി.

കേരളപിറവിദിനാഘോഷത്തിനോടനുബന്ധിച്ചു കോവിഡ് മഹാമാരി ഉയര്‍ത്തുന്ന ഏറെ സാമൂഹിക പ്രസക്തിയുള്ള വിഷയത്തെകുറിച്ച് ചര്‍ച്ച സംഘടിപ്പിക്കുകയും, കേരളത്തിന്റെ തനതായ കലാവിസ്മയങ്ങളെ ഉള്‍ക്കൊളിച്ചു കൊണ്ട് കേരളപിറവി ദിനാഘോഷം വിജയകരമായി സംഘടിപ്പിച്ചതില്‍ വനിതാ ഫോറത്തിനുള്ള അനുമോദനങ്ങളും, പ്രോഗ്രാമില്‍ സംബന്ധിച്ച എല്ലാ ആളുകള്‍ക്കുമുള്ള നന്ദിയും ന്യൂജഴ്സി പ്രോവിന്‍സ് പ്രസിഡന്റ് ജിനേഷ് തമ്പി രേഖപ്പെടുത്തി.

മാനസികാരോഗ്യത്തിനു ഏറെ പ്രസക്തിയുള്ള ഈ കാലഘട്ടത്തില്‍, കോവിഡ് മൂലമുണ്ടാകുന്ന മാനസിക പ്രതിസന്ധികളെ അതിജീവിക്കാന്‍, ന്യൂജഴ്സി പ്രൊവിന്‍സ് വനിതാ ഫോറം സംഘടിപ്പിച്ച മെഡിക്കല്‍ സെമിനാര്‍ ഏറെ ഉപകാരപ്രദമായെന്നും, കലാമൂല്യങ്ങളിലൂന്നിയ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനോടൊപ്പം സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ക്കുള്ള പ്രസക്തിയും ചെയര്‍മാന്‍ ഡോ ഗോപിനാഥന്‍ നായര്‍ ചൂണ്ടികാട്ടി.

കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടവര്‍, ആശുപത്രിയില്‍ ആതുരസേവാപ്രവര്‍ത്തകര്‍ നേരിടുന്ന സങ്കീര്‍ണ്ണ പ്രശ്‌നങ്ങള്‍, കുട്ടികളുടെമാനസികാരോഗ്യം എന്നിങ്ങനെകോവിഡ് ഉയര്‍ത്തുള്ള വലിയ വെല്ലുവിളികളെ അതിജീവിക്കാനുള്ള വിഷയത്തെ ആസ്പദമാക്കി മെഡിക്കല്‍ സെമിനാര്‍ സംഘടിപ്പിച്ചതിലുള്ള അഭിമാനവും, വളരെ വിജയകരമായി കേരളപ്പിറവിദിനാഘോഷം സംഘടിപ്പിച്ചതിലുള്ള സന്തോഷവും ന്യൂജേഴ്സി പ്രൊവിന്‍സ് വനിതാ ഫോറം പ്രസിഡന്റ് റിങ്കിള്‍ ബിജു രേഖപ്പെടുത്തി.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സമൂഹത്തിനു ഏറെ പ്രയോജനകരമായ വിഷയത്തിലൂന്നിയ ചര്‍ച്ചയും, കലാമേന്മയുള്ള പരിപാടികളുമായി വനിതാ ഫോറം മുന്നോട്ടു വന്നതിനുള്ള സന്തോഷം ന്യൂജഴ്സി പ്രൊവിന്‍സ് സെക്രട്ടറി ഡോ ഷൈനി രാജു പങ്കുവച്ചു.

പ്രശസ്ത തെന്നിന്ധ്യന്‍ നടി മന്യ നായിഡു ചടങ്ങില്‍ ആശംസ നല്‍കി സംസാരിച്ചു. ലക്ഷ്മി പീറ്റര്‍ ആയിരുന്നു പരിപാടിയുടെ മോഡറേറ്റര്‍ . വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ഹരി നമ്പൂതിരി, പ്രസിഡന്റ് തങ്കം അരവിന്ദ്, സെക്രട്ടറി ബിജു ചാക്കോ, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ എ വി അനൂപ് , പ്രസിഡന്റ് ജോണി കുരുവിള, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ടി പി വിജയന്‍, അമേരിക്ക റീജിയന്‍ വൈസ് പ്രസിഡന്റ് എസ്.കെ ചെറിയാന്‍, അമേരിക്ക റീജിയന്‍ മുന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍, സ്ഥാപക നേതാക്കളായ അലക്‌സ് കോശി വിളനിലം, ആന്‍ഡ്രൂ പാപ്പച്ചന്‍, ഡോ ജോര്‍ജ് ജേക്കബ്, വര്‍ഗീസ് തെക്കേക്കര , സോമന്‍ ജോണ്‍ തോമസ് എന്നിവരോടൊപ്പം അമേരിക്ക റീജിയന്‍, പ്രോവിന്‍സ് നേതാക്കളും വിവിധ സംഘടനാ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.

ന്യൂജഴ്സി പ്രോവിന്‍സ് ചെയര്‍മാന്‍ ഗോപിനാഥന്‍ നായര്‍, പ്രസിഡന്റ് ജിനേഷ് തമ്പി, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍, വനിതാഫോറം പ്രസിഡന്റ് റിങ്കിള്‍ ബിജു, സെക്രട്ടറി ഡോ. ഷൈനി രാജു, ജോയിന്റ് സെക്രട്ടറി മിനി ചെറിയാന്‍, വനിതാ ഫോറം സെക്രട്ടറി എലിസബത്ത് അമ്പിളി കുര്യന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭ ജേക്കബ്, അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ഡോ സോഫി വില്‍സണ്‍ ഉള്‍പ്പെടുന്ന ന്യൂജഴ്സി പ്രോവിന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, അഡൈ്വസറി ബോര്‍ഡുമാണ് വനിതാ ഫോറം പരിപാടിക്ക് നേതൃത്വം കൊടുത്തത്. ഫ്‌ളവേഴ്‌സ് ടിവി ഫേസ്ബുക്കിലൂടെ പ്രോഗ്രാം ലൈവായി സംപ്രേക്ഷണം ചെയ്തു


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top