Flash News

പാലത്തായ് പീഡന കേസ്: ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റി

November 21, 2020

കണ്ണൂർ: കണ്ണൂർ പാലത്തായ് പീഡനക്കേസിൽ പുതിയ അന്വേഷണ സംഘത്തെ നിയമിച്ചു. ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റി പുതിയ നിയമനം നടത്തി. തളിപ്പറമ്പ് ഡി.വൈ.എസ്.പി രത്‌നകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ. എ.ഡി.ജി.പി ജയരാജ് അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കും.

ഐ.ജി.എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ വിശ്വസിക്കുന്നില്ലെന്നും കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുകയാണെന്നും പെൺകുട്ടിയുടെ അമ്മ സമർപ്പിച്ച ഹരജിയിൽ പുതിയ ടീമിനെ നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പഴയ അന്വേഷണ സംഘത്തിലെ ഒരു അംഗത്തെയും പുതുതായി രൂപീകരിച്ച ടീമിൽ ഉൾപ്പെടുത്തരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ ബിജെപി നേതാവായ അദ്ധ്യാപകന്‍ പീഡിപ്പിച്ചെന്നാണ് കേസ്. കേസിലെ പ്രതി പത്മരാജന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇയാള്‍ക്ക് അനുകൂലമായി കേസിന്റെ മേല്‍നോട്ട ചുമതലയുള്ള ഐജി എസ് ശ്രീജിത്ത് നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത് വന്നത് വലിയ വിവാദമായിരുന്നു. പദ്മരാജന് ഹൈക്കോടതി ജാമ്യം ലഭിച്ചതിന് പിറകെയായിരുന്നു ഐജിയുടെ പേരില്‍ സംഭാഷണം പ്രചരിച്ചത്.

പെൺകുട്ടിയുടെ അമ്മ ഈ ഓഡിയോ സന്ദേശം ഹൈക്കോടതിക്ക് കൈമാറിയിരുന്നു. പാലത്തായി കേസിൽ പോക്സൊ വകുപ്പ് ഒഴിവാക്കുന്നതിനെ ന്യായീകരിക്കുന്നതിനായിരുന്നു സംഭാഷണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top