Flash News

എല്‍ഡി‌എഫ് സര്‍ക്കാരിന്റെ നില പരുങ്ങലില്‍, മസാല ബോണ്ടിനെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു

November 22, 2020

തിരുവനന്തപുരം: ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നിന്ന് കിഫ്ബി വഴി കേരള സര്‍ക്കാര്‍ മസാല ബോണ്ടുകൾ വാങ്ങിയതിനെക്കുറിച്ച് കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. മസാല ബോണ്ടുകൾ വാങ്ങാൻ കിഫ്ബിക്ക് നൽകിയ അനുമതിയെക്കുറിച്ച് ഇഡി റിസർവ് ബാങ്കിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ടെന്നാണ് അറിയുന്നത്. മസാല ബോണ്ട് വാങ്ങാനുള്ള കിഫ്ബി നീക്കത്തെ സിഎജി ചോദ്യം ചെയ്തതിന് ശേഷമാണ് ഇതേക്കുറിച്ച് ഇഡി അന്വേഷണം ആരംഭിച്ചത്.

മസാല ബോണ്ടിന്റെ വിശദാംശങ്ങൾ തേടാനുള്ള സിഎജിയുടെ നീക്കത്തെ കേരള സർക്കാർ എതിർത്തതോടെയാണ് വിവാദം ആരംഭിച്ചത്. സിഎജിയുടെ എതിർപ്പ് അവഗണിച്ച് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് 7.23 ശതമാനം പലിശയ്ക്ക് മസാല ബോണ്ടുകൾ വഴി 2,150 കോടി രൂപ വാങ്ങി വിവിധ കിഫ്ബി പദ്ധതികൾക്കായി പണം ചെലവഴിച്ചു.

ഇതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍, ആര്‍ബിഐ അനുമതിയില്ലാതെ കിഫ്ബി വഴി പണം വായ്പ എടുക്കാന്‍ പറ്റില്ലെന്ന വാദം തങ്ങളുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സിഎജി ഉള്‍പ്പെടുത്തിയത്. ഇതോടെ സിഎജിക്കെതിരെ ആഞ്ഞടിച്ചു കൊണ്ട് ധനമന്ത്രി തോമസ് ഐസക് തന്നെ രംഗത്തു വന്നിരുന്നു. എന്നാല്‍ ആര്‍ബിഐ അനുമതിയോടെയാണ് കിഫ്ബി മസാല ബോണ്ടുകള്‍ വാങ്ങിയത് എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

ഇതിനിടെയാണ് കിഫ്ബിയെക്കുറിച്ചും മസാല ബോണ്ടിനെക്കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കിഫ്ബിക്കും മസാല ബോണ്ടിനും നല്‍കിയ അനുമതികളെക്കുറിച്ച് ആര്‍ബിഐയില്‍ നിന്നും ഇഡി വിവരങ്ങള്‍ തേടിയെന്നാണ് വിവരം. പ്രധാനമായും മസാല ബോണ്ടുകള്‍ക്ക് നല്‍കിയ അനുമതിയെക്കുറിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ വിവരം ആരായുന്നത്. വിദേശ വിപണിയിലറങ്ങി സര്‍ക്കാരിന് ഫണ്ട് സ്വരൂപിക്കാനാവുമോ ഇത് വിദേശ വിനിമയ ചട്ടത്തിന് എതിരാണോ എന്നീ കാര്യങ്ങളാണ് ഇഡി പരിശോധിക്കുന്നത്.

പ്രതിപക്ഷ നേതാക്കളുടെ മണ്ഡലങ്ങളിലടക്കം കിഫ്ബി വഴി വന്‍തോതിലുള്ള വികസനപദ്ധതികള്‍ എത്തിയെന്നും കിഫ്ബിയുടെ ഉദ്ദേശലക്ഷ്യത്തെ ചോദ്യം ചെയ്യാനും അതിന്റെ ഗുണം ചോദ്യം ചെയ്യാനും പ്രതിപക്ഷം തയ്യാറാവുമോ എന്നുമാണ് വിമര്‍ശനം ഉന്നയിച്ചവര്‍ക്കെതിരെ ധനമന്ത്രി തോമസ് ഐസക് ചോദിക്കുന്നത്.

ലൈഫ് മിഷൻ, കെ ഫോൺ എന്നിവയുൾപ്പെടെയുള്ള സ്വർണ്ണക്കടത്ത് കേസിൽ തുടങ്ങി സംസ്ഥാന സർക്കാരിന്റെ വിവിധ നിർണായക പദ്ധതികളെക്കുറിച്ച് കേന്ദ്ര സർക്കാർ ഏജൻസികൾ നിലവിൽ അന്വേഷണം നടത്തുന്നുണ്ട്. അതേസമയം, കേന്ദ്ര ഏജൻസികൾ ഇപ്പോൾ പിണറായി സർക്കാരിന്റെ പ്രധാന പദ്ധതിയായ കിഫ്ബി, അതിന്റെ പ്രധാന വരുമാന മാർഗ്ഗമായ മസാല ബോണ്ട് എന്നിവയിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top