അമേരിക്കയിൽ വധശിക്ഷ അവസാനിച്ചേക്കാം, ജോ ബൈഡന്‍ പുതിയ നിയമം കൊണ്ടുവരാന്‍ സാധ്യത

വാഷിംഗ്ടണ്‍: നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ സര്‍ക്കാര്‍ അമേരിക്കയില്‍ വധശിക്ഷ നിർത്തലാക്കുമെന്ന് സൂചന. മൂന്ന് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ നേരത്തെ യുഎസ് നീതിന്യായ വകുപ്പിന്റെ ഉത്തരവുണ്ട്. ജനുവരി 20-ന് മുന്‍പ് അവ നടപ്പിലാക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

2021 ജനുവരി 20 ന് ജോ ബൈഡന്‍ അമേരിക്കയുടെ 46-ാമത്തെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും. യുഎസ് തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബൈഡന്‍ വധശിക്ഷയ്ക്കെതിരായിരുന്നു. ബൈഡന്‍ സ്ഥാനമേറ്റു കഴിഞ്ഞാല്‍ അമേരിക്കയില്‍ വധശിക്ഷ അവസാനിപ്പിക്കാനുള്ള നിയമനടപടികള്‍ ആരംഭിക്കുമെന്ന് അദ്ദേഹത്തിന്റെ വക്താവ് ശനിയാഴ്ച സ്ഥിരീകരിച്ചു.

പതിനേഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ വർഷം എട്ട് ഫെഡറൽ വധശിക്ഷ ജയിൽ ബ്യൂറോ നടത്തിയതായി ബൈഡന്റെ പ്രസ് സെക്രട്ടറി ടിജെ ഡക്ക്ലോ പറഞ്ഞു. ഇപ്പോഴും ഭാവിയിലും വധശിക്ഷയെ ബൈഡന്‍ ഭരണകൂടം എതിർക്കുന്നു. എന്നാൽ, അധികാരമേറ്റയുടനെ ബൈഡന്‍ വധശിക്ഷ നടപ്പാക്കുമോ എന്ന് അദ്ദേഹം പറഞ്ഞില്ല.

ഡിസംബർ 11 ന് ആൽഫ്രഡ് ബൂർഷ്വാ, ഡിസംബർ 14 ന് കോറി ജോൺസൺ, ഡിസംബർ 15 ന് ഡസ്റ്റിൻ ഹിഗ്സ് എന്നിവർക്ക് വധശിക്ഷ നൽകാൻ തീരുമാനിച്ചതായി ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് കോടതിയിൽ പറഞ്ഞു. ഒരു സ്ത്രീ ഉള്‍പ്പടെ മറ്റ് രണ്ട് വധശിക്ഷകൾ ഈ വർഷം നിശ്ചയിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment