Flash News

118 എ നിയമം, സഖാവിന് തന്നെ ആദ്യത്തെ അടി

November 23, 2020

വലപ്പാട്: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ യൂത്ത് ലീഗ് പരാതി നൽകി. പോലീസ് ആക്റ്റ് 118 എ പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വലപ്പാട് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. ഫിറോസിന്റെ ചിത്രം ഒരു സി‌പി‌എം അനുഭാവിയാണ് എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. മുസ്ലീം ലീഗിലെ നാട്ടിക നിയോജകമണ്ഡലം സെക്രട്ടറി ഫഹദ് റഹ്മാൻ വലപ്പാട് പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് ആക്റ്റ് 118 എ പ്രകാരമുള്ള ആദ്യത്തെ പരാതിയാണിത്.

പരാതി പൊലീസ് സ്വീകരിച്ചു. ഫിറോസിനെ അപകീര്‍ത്തിപെടുത്താന്‍ ലക്ഷ്യമിട്ടു വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. അപകീര്‍ത്തിപ്പെടുത്തിയ പോസ്റ്റിന്റെ ലിങ്കും ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ ഏറ്റവും വലിയ സംഘടിത ശക്തിയായ സി.പി.എം പ്രവര്‍ത്തകര്‍ തന്നെ ഈ നിയമത്തിന് കൂടുതല്‍ കേസിന് ഇരയാകുമെന്ന വിമര്‍ശനം ശക്തമായിരിക്കുമ്പോഴാണ് ആദ്യ പരാതി ഒരു സഖാവിനെതിരെ തന്നെ ഉയര്‍ന്നിരിക്കുന്നത്.

പൊലീസ് ആക്ട് 118 എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് ഈ പരാതിയെന്നതും ശ്രദ്ധേയമാണ്. പൊലീസ് ആക്ട് 118 എ അനുസരിച്ച് പരാതിക്കാരനില്ലെങ്കില്‍ പൊലീസിന് സ്വമേധയാ കേസെടുക്കാം. അറസ്റ്റിന് വാറണ്ടോ മജിസ്‌ട്രേറ്റിന്റെ അനുമതിയോ ആവശ്യവുമില്ല. ശിക്ഷയായി മൂന്നു വര്‍ഷം വരെ തടവോ, പതിനായിരം രൂപ വരെ പിഴയോ ഇവയൊരുമിച്ചോ ലഭിക്കാം.

എതിര്‍പ്പുകളുണ്ടായിട്ടും പോലീസ് നിയമത്തിലെ സെക്ഷൻ 118 എ ചേർത്താണ് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് സംസ്ഥാനത്ത് വ്യാപകമായ വിമർശനമുണ്ട്. ഭരണഘടനാ അവകാശങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് നേരത്തെ സുപ്രീം കോടതി ഐടി ആക്റ്റ് 66 എ റദ്ദാക്കിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top