Flash News

“ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുക”: ബൈഡന്റെ ട്രാന്‍സിഷനുവേണ്ടി ട്രം‌പ് വഴി മാറുന്നു

November 23, 2020

വാഷിംഗ്ടണ്‍: അമേരിക്കൻ തെരഞ്ഞെടുപ്പിൽ തോറ്റതായി സമ്മതിച്ചുകൊണ്ട് ജോ ബൈഡന്റെ ട്രാൻസിഷൻ ടീമിനുള്ള സഹായത്തെ താൻ എതിർക്കുന്നില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞു. ജനറൽ സർവീസസ് അഡ്മിനിസ്ട്രേഷൻ “ചെയ്യേണ്ടത് ചെയ്യണം” എന്ന ട്രംപിന്റെ ട്വീറ്റ് ഏജൻസിയുടെ അഡ്മിനിസ്‌ട്രേറ്റര്‍ എമിലി മർഫി അംഗീകരിച്ചു.

നവംബർ 3 ലെ തിരഞ്ഞെടുപ്പിന് ശേഷം കഴിഞ്ഞ മൂന്നാഴ്ചയായി ബൈഡന്റെ വിജയം തട്ടിപ്പാണെന്നും, നിയമപരമല്ലെന്നും ട്രം‌പ് വാദിക്കുകയായിരുന്നു. എന്നാല്‍, ഇതുവരെയും അതിനുള്ള യാതൊരു തെളിവുകളും ട്രം‌പിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഈ മാറ്റത്തോടെ ട്രാന്‍സിഷനെ പിന്തുണയ്ക്കുന്നതിനായി ആറര മില്യൺ ഡോളറും അനുവദിച്ചു.  അതുപോലെ തന്നെ നിലവിലെ സർക്കാർ ഉദ്യോഗസ്ഥരുമായി പ്രവര്‍ത്തനം ഏകോപിപ്പിക്കാൻ ബൈഡനെ അനുവദിക്കുകയും ചെയ്യുന്നു.

ബൈഡന് അധികാര കൈമാറ്റം ചെയ്യാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ വിസമ്മതിച്ചതിനെതിരെ കടുത്ത വിമർശനം നേരിട്ട മർഫി, ബൈഡന് അയച്ച കത്തില്‍ “മാധ്യമ റിപ്പോർട്ടുകൾ പ്രകാരമോ ദുരുദ്ദേശപരമോ, ഭയത്താലോ പക്ഷപാതപരമായോ ആയിരുന്നില്ല തന്റെ തീരുമാനം. ഭരണഘടനാനുസൃതമായ കാര്യത്തിൽ തീരുമാനമെടുക്കുന്നത് ശരിയല്ലെന്നു കണ്ടാണ് ഇത് വരെ അംഗീകാരം നല്‍കാതിരുന്നത്. ഫെഡറല്‍ ഗവണ്മെന്റ് സ്ഥാപങ്ങളും മറ്റും സംരക്ഷിക്കുകയെന്നതാണ് തന്റെ ഓഫീസിന്റെ ചുമതല. അത് മറികടക്കാൻ ആഗ്രഹിച്ചില്ല. വൈറ്റ് ഹൗസിലോ എക്സിക്യു്ട്ടിവ് ബ്രാഞ്ചിലോ ഉള്ള ആരുടെയും നിർദേശം മൂലമോ സമ്മര്‍ദ്ദത്തിന് വഴങ്ങിയോ അല്ല താൻ തീരുമാനമെടുത്തത്,” എന്ന് പ്രസ്താവിച്ചിട്ടുണ്ട്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെത്തുടർന്ന് ജിഎസ്എ ആണ് ട്രാന്‍സിഷനുള്ള എല്ലാ നടപടിക്രമങ്ങളും ചെയ്യേണ്ടത്. പക്ഷേ തിരഞ്ഞെടുപ്പ് ഫലങ്ങൾ അസാധുവാക്കാനുള്ള ട്രംപിന്റെ തുടർച്ചയായ ശ്രമങ്ങളും തോല്‍‌വി സമ്മതിക്കാൻ വിസമ്മതിച്ചതും പ്രക്രിയയെ സങ്കീർണ്ണമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top