Flash News

മുൻ ഫെഡറൽ റിസര്‍‌വ്വ് ചെയർ ജാനറ്റ് യെല്ലനെ യുഎസ് ട്രഷറി സെക്രട്ടറിയായി ജോ ബൈഡന്‍ നാമനിര്‍ദ്ദേശം ചെയ്തു

November 23, 2020

വാഷിംഗ്ടൺ: മുൻ ഫെഡറൽ റിസർവ് ചെയർ ജാനറ്റ് യെല്ലനെ യുഎസ് ട്രഷറി സെക്രട്ടറിയായി ബൈഡന്‍ നാമനിർദ്ദേശം ചെയ്യും. സെനറ്റ് അംഗീകരിച്ചാല്‍ ഈ സ്ഥാനത്തിരിക്കുന്ന ആദ്യ വനിതയാകും ജാനറ്റ് യെല്ലന്‍.

74-കാരിയായ യെല്ലന്റെ നാമനിര്‍ദ്ദേശ പത്രിക സെനറ്റ് അംഗീകരിച്ചു കഴിഞ്ഞാല്‍, ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയെ നയിക്കുകയും കോവിഡ് മഹാമാരി വരുത്തിവെച്ച സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ചയെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്ന് ബൈഡന്‍ പറഞ്ഞു. ചൊവ്വാഴ്ച തന്നെ യെല്ലനെ ട്രഷറി സെക്രട്ടറിയായി ഔദ്യോഗികമായി പ്രഖ്യാപിക്കും.

യെല്ലന്റെ സ്ഥാനാർത്ഥിത്വത്തെ ബൈഡന്റെ ഡമോക്രാറ്റിക് പാർട്ടിയിലെ ഇടതുപക്ഷ അംഗങ്ങൾ പിന്തുണച്ചിരുന്നു. എങ്കിലും സെനറ്റ് സ്ഥിരീകരണം ആവശ്യമാണ്.

2014-ലാണ് മുൻ പ്രസിഡന്റ് ബരാക് ഒബാമ യെല്ലനെ ഫെഡറൽ ചെയർ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. എന്നാല്‍, നാലു വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവരെ പുറത്താക്കി.

“നിർണായക സമയത്ത് അവർ ഒരു മികച്ച ട്രഷറി സെക്രട്ടറിയാകുകയും ചരിത്ര പുസ്തകങ്ങളിൽ മറ്റൊരു അദ്ധ്യായം എഴുതിച്ചേര്‍ക്കുകയും ചെയ്യും,” ഗ്രാന്റ് തോൺടൺ ഡിയാൻ സ്വോങ്ക് ചീഫ് ഇക്കണോമിസ്റ്റ് ട്വിറ്ററിൽ കുറിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top