കോട്ടയം: മലയാളത്തിലെ പ്രഥമ ഓൺലൈൻ ഓഡിയോ ബൈബിൾ മത്സരം ABC 1.0 (Audio Bible Contest 1.0) രണ്ടാം ഘട്ടം (സെമി ഫൈനൽ) നവംബർ 23 (തിങ്കൾ) ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക് സൂമിൽ വെച്ച് നടത്തപ്പെട്ടു. ഇവാ. എബിൻ അലക്സ് (കെ.ഇ. മിഷൻ ഡയറക്ടർ) പ്രാർത്ഥിച്ചാരംഭിച്ച യോഗത്തിൽ ജോൺസൻ വെടികാട്ടിൽ (കെ.ഇ. എക്സിക്യൂട്ടീവ് അംഗം) സ്വാഗതം ആശംസിച്ചു. ഡാർവിൻ. എം. വിൽസൺ (കെ.ഇ. ജനറൽ സെക്രട്ടറി) ക്വിസ് മാസ്റ്റർ ആയി പ്രോഗ്രാമിന് നേതൃത്വം നൽകി.
മെന്റി പ്ലാറ്റഫോമിലൂടെ നടന്ന ക്വിസിൽ ആദ്യ ഘട്ടത്തിൽ നിന്നും യോഗ്യത നേടിയ 65 മത്സരാർത്ഥികൾ പങ്കെടുത്തു. ഡീസെഖ് സെക്വീര (സൗത്ത് ഏഷ്യ ഡയറക്ടർ,FCBH ), ജെറ്റ്സൺ സണ്ണി (കെ.ഇ. ജനറൽ വൈസ് പ്രസിഡന്റ് പ്രോജെക്ടസ്), പാ. ഡെന്നി ഫിലിപ്പ് (കെ.ഇ. മഹാരാഷ്ട്ര ചാപ്റ്റർ) എന്നിവർ ആശംസകൾ അറിയിച്ചു. പാ. ഷിബിൻ മാത്യുവിന്റെ (കെ.ഇ. യു.എ.ഇ. ചാപ്റ്റർ) പ്രാർത്ഥനയോടെ പ്രോഗ്രാം അനുഗ്രഹമായി പര്യവസാനിച്ചു. സെമി ഫൈനൽ റൗണ്ടിൽ നിന്ന് യോഗ്യത നേടിയവർ അടുത്ത തിങ്കളാഴ്ച (നവംബർ 30) നടക്കുന്ന ഫൈനൽ റൗണ്ടിൽ മാറ്റുരയ്ക്കും.
മലയാളത്തിലെ മുൻനിര ക്രൈസ്തവ മാധ്യമമായ ക്രൈസ്തവ എഴുത്തുപുര, ദൈവവചനം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്ത്തിക്കുന്ന Faith Comes By Hearing (Bible.is), WCOI (HUM) ഓഡിയോ ബൈബിൾ ആപ്പ് എന്നിവരുടെ സഹകരണത്തോടെ ഒരുക്കുന്ന ഈ ബൈബിൾ ക്വിസിൽ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത് 1 ലക്ഷം രൂപയിൽ പരം മൂല്യമുള്ള സമ്മാനങ്ങളാണ്. ഫൈനൽ റൗണ്ടിനു യോഗ്യത നേടുന്ന എല്ലാവർക്കും ഓഡിയോ ബൈബിൾ പ്ലെയറുകളും, മറ്റു ഉറപ്പുള്ള സമ്മാനങ്ങളും ലഭിക്കും എന്നതും ഈ പ്രോഗ്രാമിന്റെ സവിശേഷതയാണ്.
മൂന്ന് ഘട്ടങ്ങളായി നടക്കുന്ന ഈ ക്വിസ്, കേഫാ ടി.വി യൂട്യൂബ് ചാനൽ, ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക് പേജ് എന്നിവയിൽ ലൈവായി സംപ്രേക്ഷണം ചെയ്യും. ഈ പ്രോഗ്രാം ലൈവ് ആയി കാണുന്ന പ്രേക്ഷകർക്കായി എല്ലാ റൗണ്ടിലും ചോദ്യങ്ങളും, അവർക്കുള്ള സമ്മാനങ്ങളും ഈ പരിപാടിയുടെ മാറ്റ് കൂട്ടുന്നു. ഈ പ്രോഗ്രാം ലൈവ് ആയി കാണുന്ന കേഫാ ടിവി/ക്രൈസ്തവ എഴുത്തുപുര പ്രേക്ഷകർക്കായി 5 ചോദ്യങ്ങളും വിഡിയോയിൽ ലഭ്യമാക്കിയിട്ടുണ്ട്. അതിനുള്ള ഉത്തരങ്ങൾ വീഡിയോ നിങ്ങളുടെ ടൈംലൈനിൽ ഷെയർ ചെയ്ത ശേഷം ചോദ്യത്തോടൊപ്പം കൊടുത്തിരിക്കുന്ന വാട്സാപ്പ് നമ്പറിൽ അയക്കുക. (നിബന്ധനകൾ വിഡിയോയിൽ ലഭ്യമാണ്.)
ഓൺലൈൻ കാണുവാൻ സന്ദർശിക്കുക :
യൂട്യൂബ് പ്ലേലിസ്റ്റ്: https://www.youtube.com/playlist?list=PLf_1EVFxcyCONE5HJmwBRG9DnmFDATl15
ഫേസ്ബുക്ക് പ്ലേലിസ്റ്റ്: https://www.facebook.com/watch/797981753549953/674884630128962
കൂടുതൽ വിവരങ്ങൾക്കായി: https://www.kraisthavaezhuthupura.com/ABC
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply