തിരുവനന്തപുരം: സംസ്ഥാന ഇന്ന് 5420 പേർക്ക് കൊറോണ വൈറസ് പൊസിറ്റീവ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു. അതില്‍ 4693 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. ഉറവിടം അറിയാത്ത 592 പേരുണ്ട്. രോഗം കണ്ടെത്തിയവരിൽ 52 പേർ ആരോഗ്യ പ്രവർത്തകരാണ്. 24 മണിക്കൂറിനുള്ളിൽ 59983 സാമ്പിളുകൾ പരീക്ഷിച്ചു. 5149 പേരെ ചികിത്സിച്ചു.
എല്ലാ പ്രവർത്തകരും തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രത്യേക ശ്രദ്ധ നൽകണം. ആശുപത്രിയിലെ താമസവും മരണവും കുറയ്ക്കാൻ ഈ വ്യവസ്ഥ സഹായിക്കും. രോഗികളുടെ എണ്ണം കുറയുകയാണെങ്കിൽ, പൊതു പരീക്ഷകളിലൂടെ വിലയിരുത്തപ്പെടുന്ന ഉയർന്ന ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനുള്ള തീരുമാനം വിദഗ്ധരുമായി വിശദമായി ചർച്ച ചെയ്യും. ഉടൻ തീരുമാനമെടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെറിയ ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നത്തെ നിലയില്‍ ക്ലാസുകള്‍ തുറക്കുന്ന കാര്യത്തില്‍ സംശയങ്ങളുണ്ട്. രോഗവ്യാപന തോത് ഇതേപോലെ കുറയുകയും പുരോഗതിയുണ്ടാവുകയും ചെയ്താല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും മുന്‍കരുതല്‍ പാലിച്ച് ക്ലാസ് എടുക്കാനാവുമോയെന്ന് പരിശോധിക്കും.
ഔദ്യോഗിക കണക്ക് പ്രകാരം സംസ്ഥാനത്ത് അഞ്ച് ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് ബാധയുണ്ടായി. നിശ്ചിത ശതമാനം രോഗികളില്‍ കൊവിഡ് നെഗറ്റീവായ ശേഷവും ശാരീരിക വിഷമതകളുണ്ട്. രോഗം ശക്തമായവരിലാണ് ഈ ബുദ്ധിമുട്ട്. പല അവയവങ്ങള്‍ക്കും സംഭവിച്ച ആഘാതങ്ങളാണ് ഇതിന് കാരണം. അവയുടെ കേടുപാട് പരിഹരിച്ച് പൂര്‍വ സ്ഥിതിയിലാകാന്‍ സമയം എടുക്കും. രോഗം മാറിയാലും നല്ല ഭക്ഷണവും കൃത്യമായ ഉറക്കവും പാലിച്ച് വിശ്രമിക്കണം. ആരോഗ്യം വീണ്ടെടുത്ത ശേഷമേ ജോലിക്ക് പോകാവൂ.
തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ കൊവിഡ് നിയന്ത്രണം ആരോഗ്യമേഖലയിലെ വിദഗ്ദ്ധരോട് ചര്‍ച്ച ചെയ്താണ് എടുത്തത്. രോഗവ്യാപനം ഇല്ലാതെ തീര്‍ത്ഥാടനം ഒരുക്കാനാണ് ശ്രമം. തീര്‍ത്ഥാടകര്‍ മുന്‍കരുതലിനോട് പൂര്‍ണമായും സഹകരിക്കണം. രോഗം വ്യാപിക്കാതെ ശ്രദ്ധിക്കണം. രോഗം പടരാതിരിക്കാന്‍ മാസ്ക് കൃത്യമായി ധരിക്കണം.
സ്നാന ഘട്ടങ്ങളില്‍ കൂട്ടമായി കുളിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഇതുകൊണ്ടാണ്. അന്നദാനം ശാരീരിക അകലം പാലിച്ച് നടത്താനും ശ്രമം നടക്കുന്നുണ്ട്. ശബരിമല തീര്‍ത്ഥാടകര്‍ മറ്റ് പ്രദേശങ്ങളില്‍ നിന്ന് വന്നവരുമായി ഇടകലരാതെ ഇരിക്കാന്‍ ശ്രമിക്കണം. കൊവിഡ് ബാധ മാറിയ ശേഷം വരുന്നവര്‍ ലക്ഷണങ്ങള്‍ പൂര്‍ണമായും മാറി ആരോഗ്യം വീണ്ടെടുത്ത ശേഷമേ വരാവൂ.
നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കാണ് നിലവില്‍ പ്രവേശനം. നിലക്കലില്‍ നടന്ന ടെസ്റ്റുകളുടെ ഫലം പരിശോധിക്കുമ്പോള്‍ ആയിരത്തില്‍ അഞ്ച് പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇത് ശബരിമല തീര്‍ത്ഥാടനം സുരക്ഷിതമായി നടത്താമെന്ന ആത്മവിശ്വാസം നല്കുന്നു.
ഇന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി യോഗം നടത്തി. കൊവിഡില്‍ കേരളം സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു. തദ്ദേശ സ്ഥാപനങ്ങളെയും സര്‍ക്കാര്‍ വകുപ്പുകളെയും ഏകോപിപ്പിച്ച് സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധം ഫലപ്രദമാണ്. സിഎഫ്എല്‍ടിസികള്‍ വ്യാപകമായി തുറന്നത് ആശുപത്രിക്ക് മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കാനായി. നിലവില്‍ ആശുപത്രികളിലെ കിടക്കകള്‍ക്ക് പുറമെ 120000 കിടക്കകള്‍ പുതുതായി ഏര്‍പ്പെടുത്തി.
ഒക്ടോബർ രണ്ടാം വാരത്തിനുശേഷം പുതിയ രോഗികളുടെ എണ്ണം കുറയുന്നുണ്ട്. ഇതുവരെ 5.66 ലക്ഷം പേരെ കോവിഡ് ബാധിച്ചു. 5 ലക്ഷം പേർക്ക് സുഖം പ്രാപിച്ചു. കേരളത്തിൽ രോഗ വിമുക്തി നിരക്ക് ഉയരുന്നുണ്ട്. മരണസംഖ്യ 0.4 ശതമാനത്തിൽ താഴെയാണ്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply