Flash News

സ്വർണ്ണക്കടത്തിന് സൗകര്യമൊരുക്കിയത് ശിവശങ്കറാണെന്ന് സ്വപ്ന സുരേഷ്

November 24, 2020

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറിവോടെയാണ് നയതന്ത്ര ചാനലിലൂടെ സ്വർണ്ണക്കടത്ത് നടത്തിയതെന്ന് കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷ് പറഞ്ഞു. സ്വർണ്ണ കള്ളക്കടത്ത് ശിവശങ്കറിന് നന്നായി അറിയാമെന്ന് സ്വപ്‌ന പറഞ്ഞു.

കസ്റ്റംസ് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് കസ്റ്റംസ് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്.

സ്വർണം കടത്താൻ ശിവശങ്കര്‍ സൗകര്യമൊരുക്കിയതായി സ്വപ്‌ന പറയുന്നു. അട്ടക്കുളങ്ങര ജയിലിൽ ചോദ്യം ചെയ്തപ്പോഴാണ് സ്വപ്‌ന ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.

ശിവശങ്കറിന് സ്വർണ്ണക്കടത്തിനെക്കുറിച്ച് അറിവുണ്ടെന്ന് നേരത്തെ ബോധ്യമുണ്ടായിരുന്നു എന്ന് കസ്റ്റംസ് പറഞ്ഞിരുന്നു.
കള്ളക്കടത്തിൽ പങ്കാളിയായതിനാലും കൂടുതൽ ആളുകൾ ഉൾപ്പെട്ടിരിക്കുന്നതിനാലും ശിവശങ്കറിനെ 10 ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് കസ്റ്റംസ് അപേക്ഷയിൽ പറയുന്നു. കസ്റ്റംസിന്റെ കസ്റ്റഡി അപേക്ഷ നാളെ കോടതി പരിഗണിക്കും. വീഡിയോ കോൺഫറൻസ് വഴിയായിരിക്കും കേസ് പരിഗണിക്കുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top