Flash News

പിണറായി വിജയന്റെ മാധ്യമ മാരണ നിയമം റദ്ദാക്കാൻ തീരുമാനം; പുതിയ ഓർഡിനൻസ് പുറപ്പെടുവിക്കും

November 24, 2020

തിരുവനന്തപുരം: വിവാദമായ കേരള പോലീസ് ആക്റ്റ് (ഭേദഗതി) ഓർഡിനൻസ് പിൻവലിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. രാജ്യത്തുടനീളം നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് മാധ്യമ മാരണ നിയമം പിൻവലിക്കാൻ സര്‍ക്കാര്‍ തയ്യാറായത്. ഓർഡിനൻസ് പിൻവലിക്കാൻ പുതിയ ഓർഡിനൻസ് പുറപ്പെടുവിക്കാനും തീരുമാനിച്ചു.

മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ ആവിഷ്ക്കാര സ്വാതന്ത്ര്യവും നിരോധിച്ചുകൊണ്ടുള്ള ഭേദഗതിയെക്കുറിച്ച് പൊതുജനങ്ങളിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും സിപിഎം കേന്ദ്ര നേതൃത്വത്തിൽ നിന്നും ശക്തമായ വിമർശനങ്ങൾക്കിടയിലാണ് ഓർഡിനൻസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനം.

സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക്, മയക്കുമരുന്ന്, കള്ളപ്പണം ഇടപാടുകളിൽ സിപിഎം മുൻ സെക്രട്ടറിയുടെ കുടുംബത്തിന്റെ പങ്ക് തുടങ്ങിയവ ചർച്ചയായ സാഹചര്യത്തിലായിരുന്നു പോലീസ് ആക്ടിൽ ഭേദഗതിയുമായി പിണറായി രംഗത്ത് വന്നത്. എന്നാൽ ഇത് സർക്കാരിനും പാർട്ടിക്കും തിരിച്ചടിയായി.

ഭരണഘടനയുടെ 213 ാം വകുപ്പ് പ്രകാരം നിയമസഭ ചേരാത്ത സാഹചര്യത്തിലാണ് മന്ത്രിസഭയുടെ ശുപാർശ അനുസരിച്ചാണ് ഗവർണർ ഓർഡിനൻസ് പുറപ്പെടുവിക്കുന്നത്. സംസ്ഥാന നിയമ സഭകൾക്ക് അധികാരമുള്ള വിഷയങ്ങളിലാണ് ഗവർണറന്മാർ സാധാരണയായി ഓർഡിനൻസ് പുറപ്പെടുവിക്കുന്നത്. സംസ്ഥാന നിയമസഭയുടെ അടുത്ത സമ്മേളനം തുടങ്ങി ആറാഴ്ച്ചക്കുള്ളിൽ ഓർഡിനൻസിന് അംഗീകാരം നൽകിയിരിക്കണമെന്ന് ഭരണഘടന നിഷ്കർശിക്കുന്നുണ്ട്. അല്ലാത്ത പക്ഷം അത് അസാധുവായിത്തീരും.

സഭാ നേതാവോ മുഖ്യമന്ത്രിയോ അദ്ദേഹം നാമനിർദ്ദേശം ചെയ്ത ഏതെങ്കിലും വ്യക്തിയോ ഓർഡിനൻസ് പാസാക്കരുതെന്ന് നിയമസഭയിൽ പ്രമേയം പാസാക്കുന്നതിലൂടെ ഈ ഓർഡിനൻസിന്റെ ഫലം മാറ്റാനാകും. പകരമായി, മന്ത്രിസഭയുടെ ശുപാർശ പ്രകാരം ഓർഡിനൻസ് പിൻവലിക്കാം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top