Flash News

വേൾഡ് മലയാളി കൗൺസിൽ കേരളപ്പിറവി ദിനത്തില്‍ വിവിധ പ്രോജക്റ്റുകളുടെ കിക്കോഫ് നടത്തി

November 24, 2020 , അജു വാരിക്കാട്

ന്യൂയോർക്ക്: കേരളപ്പിറവി ദിനത്തിൽ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ കേരളപ്പിറവി ദിനാഘോഷം വിവിധങ്ങളായ കലാപരിപാടികളോടെ നടത്തി.

പ്രൊഫ. എം എൻ കാരശ്ശേരി, പ്രൊഫ. മധുസൂദനൻ നായർ, ഫ്ലവേഴ്സ് ടിവി ബെസ്റ്റ് പോപ്പുലർ സിംഗർ മാസ്റ്റർ ഋതുരാജ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വെർച്വൽ പ്ലാറ്റ്ഫോമിൽ നടത്തിയ ചടങ്ങിൽ അമേരിക്കയിലെ വിവിധ പ്രോവിൻസുകളിൽ നിന്നുള്ള കലാകാരന്മാരുടെ മികവുറ്റ കലാപരിപാടികളാൽ സമ്പന്നമായിരുന്നു.

പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ അമേരിക്ക റീജിയൻ പ്രസിഡന്റ് സുധീർ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. അമേരിക്ക റീജിയൻ ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി സ്വാഗതം ആശംസിച്ചു. നമ്മുടെ കുട്ടികളെ മലയാളത്തിന്റെ സംസ്കാരത്തിൽ വളർത്തുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് എം എന്‍ കാരശ്ശേരി ഉദ്ബോധിപ്പിച്ചു.

ഡെയ്സി എന്ന ചലച്ചിത്രത്തിലെ ‘ഓർമ്മതൻ വാസന്ത നന്ദനത്തോപ്പിൽ’ എന്ന ഗാനം മാസ്റ്റർ ഋതുരാജിന്റെ ശബ്ദത്തിൽ കേട്ടത് ഒരു നവ്യാനുഭവം ആയിരുന്നു. വേൾഡ് മലയാളി കൗൺസിലിന്റെ പുതിയ വെബ്സൈറ്റ് ലോഞ്ചിംഗ് ഗ്ലോബൽ ചെയർമാൻ ഡോ. പി എ ഇബ്രാഹിം ഹാജി നിർവഹിച്ചു. മധുരം മലയാളം എന്ന മലയാള ഭാഷാപഠന പ്രൊജക്‌റ്റിന്റെ ഉദ്ഘാടനം പ്രൊഫ. മധുസൂദനൻ നായർ നിർവഹിച്ചു സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. കേരളമെന്ന ഓർമ്മയെ സജീവമായി നിലനിർത്തിക്കൊണ്ടിരിക്കുന്നത് പ്രവാസികളായ മലയാളികൾ ആണ്. പൂർവ സ്മ്യതികളെയും നമ്മുടെ സംസ്കാരത്തെയും നമ്മുടെ തനിമയെയും കേരളത്തിലുള്ള മലയാളികളേക്കാൾ മുൻപോട്ട് കൊണ്ടുപോകുന്നത് പ്രവാസി സംഘടനകളാണെന്ന് നിസ്സംശയം പറയാം. അതിൽ വേൾഡ് മലയാളി കൗൺസിലിന്റെ പങ്ക് സ്വാഗതാർഹമാണ്. തുടർന്നും മലയാളത്തനിമയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാൻ മധുസൂദനൻ നായർ ആഹ്വാനം ചെയ്തു.

തുടർന്ന് പ്രവാസി അഡ്വക്കസി ഹെൽപ് ലൈൻ പ്രോജക്റ്റ് കിക്കോഫ് ഗ്ലോബൽ പ്രസിഡന്റ് ഗോപാലപിള്ള നിർവഹിച്ചു. മലയാളം റിസർച്ച് പബ്ലിക്കേഷൻ പ്രൊജക്റ്റ്‌ കിക്കോഫ് ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്മിൻ ജോൺ മത്തായി കിക്ക്ഓഫും നടത്തി ആണ് കിക്കോഫ് നിർവഹിച്ചത്.

അമേരിക്ക റീജിയൻ അഡ്വൈസറി ബോർഡ് ചെയർമാൻ ചാക്കോ കോയിക്കലേത്ത് ഗ്ലോബൽ വൈസ് ചെയർ ഡോ. കെ ജി വിജയലക്ഷ്മി, ഗ്ലോബൽ ട്രഷറർ തോമസ് അറംബനുടി, അമേരിക്ക റീജിയൻ വൈസ് ചെയർ ഫിലിപ്പ് മാരേട്ട്, ജോർജ് ജോൺ എന്നിവർ ആശംസകൾ അറിയിച്ചു. അമേരിക്ക റീജിയൻ ട്രഷറർ സിസിൽ ചെറിയാൻ കൃതജ്ഞത അറിയിച്ചു.

https://www.facebook.com/eventsnowusa/videos/728516707746700/


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top