Flash News

ഫ്രാൻസിലെ ‘ഇസ്ലാമിക വിഘടനവാദം’ തടയുന്നതിനുള്ള പുതിയ നിയമരൂപരേഖയുമായി ഇമ്മാനുവൽ മാക്രോൺ

November 24, 2020 , അജു വാരിക്കാട്

പാരീസ്: ഫ്രാൻസിലെ മുസ്ലീങ്ങളോട് റിപ്പബ്ലിക്കൻ മൂല്യങ്ങൾ സ്വീകരിക്കണമെന്ന് മാക്രോൺ പറഞ്ഞു. ഇസ്ലാം ഒരു രാഷ്ട്രീയ പ്രസ്ഥാനം അല്ലെന്നും ഇസ്ലാം ഗ്രൂപ്പുകളിൽ വിദേശ ഇടപെടൽ നിരോധിക്കുന്നു എന്നും ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ രാജ്യത്തെ ഇസ്ലാംമത നേതാക്കളോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ബുധനാഴ്ച ഫ്രഞ്ച് പ്രസിഡന്റ് കൗൺസിൽ ഓഫ് മുസ്ലിം ഫെയ്തിന്റെ (സി എഫ് സി എം) 8 നേതാക്കളെ സന്ദർശിച്ച 15 ദിവസത്തിനകം റിപ്പബ്ലിക്കൻ മൂല്യങ്ങളുടെ ചാർട്ടർ സ്വീകരിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇമാമുകളുടെ ഒരു ദേശീയ കൗൺസിൽ രൂപീകരിച്ചു. ഇമാമുകളെ ഔദ്യോഗികമായി അംഗീകരിക്കുകയും പിൻവലിക്കുകയും ചെയ്യുന്നതിന് ഈ കൗൺസിലിന് അംഗീകാരം നൽകി.

ഫ്രഞ്ച് മാസികയായ ചാർലി ഹെബ്ഡോയിൽ പ്രസിദ്ധീകരിച്ച മുഹമ്മദ് നബിയുടെ വിവാദപരമായ കാരിക്കേച്ചറുകളെ പറ്റി വിദ്യാർഥികൾക്ക് കാണിച്ചുകൊടുത്ത 47കാരനായ ഫ്രഞ്ച് അധ്യാപകൻ പാറ്റിയെ കൊലപ്പെടുത്തിയിരുന്നു. അതിനുശേഷം തീവ്രവാദത്തിനെതിരെ മാക്രോൺ ശക്തമായ ഭാഷയിൽ സംസാരിക്കുകയും ഫ്രഞ്ച് മതേതരത്വത്തെ പ്രതിരോധിക്കുകയും ചെയ്തിരുന്നു.

കാരിക്കേച്ചറുകൾ എത്ര കുറ്റകരമാണെന്ന് ഇസ്ലാം മതവിശ്വാസികള്‍ കണക്കാക്കിയാലും അവ പ്രസിദ്ധീകരിക്കുന്നതിനുള്ള അവകാശം തന്റെ രാജ്യം ഉയർത്തിപ്പിടിക്കും എന്ന് അദ്ദേഹം പറഞ്ഞു. നിരവധി അക്രമങ്ങളും മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള തിരിച്ചടിയും മാക്രോണിന്റെ ഈ അഭിപ്രായത്തെ തുടർന്ന് ഉയർന്നു വന്നു. തുർക്കി പ്രസിഡന്റ് റീസെപ് തയ്യിപ്പ് എർദോഗൻ മാക്രോണിന്റെ മാനസികാരോഗ്യം പരിശോധിക്കേണ്ടതുണ്ട് എന്നുപോലും പറയുകയുണ്ടായി. എങ്കിലും ഫ്രഞ്ച് പ്രസിഡന്റ് പിന്മാറിയില്ല. പകരം ഇസ്ലാമിക വിഘടനവാദത്തെ നിയന്ത്രണ വിധേയമാക്കേണ്ടതിന് നിരവധി നടപടികൾ തയ്യാറാക്കി. ബുധനാഴ്ച പുറത്തുവന്ന ബില്ലിൽ ഹോം സ്കൂൾ വിദ്യാഭ്യാസത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കുട്ടികൾ സ്കൂളുകളിൽ ഹാജരാകുന്നത് ഉറപ്പാക്കേണ്ടതിന് ഒരു തിരിച്ചറിയൽ നമ്പർ നൽകുന്നതിനും അത് ലക്ഷ്യമിടുന്നു. നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തുന്ന ഏത് രക്ഷകർത്താവിനും ആറു മാസത്തെ തടവും കനത്ത പിഴയും അനുഭവിക്കേണ്ടിവരും. ഡിസംബർ 9 ന് ചേരുന്ന ഫ്രഞ്ച് മന്ത്രിസഭ ഈ വിഷയം ചർച്ച ചെയ്യും എന്നാണ് അറിയാൻ കഴിഞ്ഞത്.

ലേ ഫിഗാരൊ പത്ര റിപ്പോർട്ട് അനുസരിച്ച് ഫ്രാൻസിനെ ആഭ്യന്തരമന്ത്രി ജെറാൾഡ് ടാർമാനിൻ നമ്മുടെ കുട്ടികളെ ഇസ്‌ലാമിസ്റ്റുകളുടെ ഭീകരതകളിൽ നിന്ന് രക്ഷിക്കണം എന്ന് പറഞ്ഞു. ഇസ്ലാം എന്നത് ഒരു മതം മാത്രമാണ്. ഫ്രാൻസിലെ നിയമങ്ങൾക്ക് ഉള്ളിൽ നിന്നുകൊണ്ട് മതം അഭ്യസിക്കുവാൻ മുസ്ലിമുകൾ തയ്യാറാവണം, അതോടൊപ്പം പൊളിറ്റിക്കൽ ഇസ്ലാം അനുവദനീയമല്ല. മതത്തിന് രാഷ്ട്രീയത്തിൽ ഇടപെടാനും ഇനി കഴിയുകയില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top