ഒരു ഓർഡിനൻസ് തയ്യാറാക്കാൻ പോലും അറിയാത്തവരാണ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളെന്ന് ആക്ഷേപം

തൊട്ടതിനും പിടിച്ചതിനുമൊക്കെ ഉപദേഷ്ടാക്കളുള്ള മുഖ്യമന്ത്രിക്ക് ഒരു നിയമഭേദഗതി പോലും തയ്യാറാക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോള്‍. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഓർഡിനൻസ് പുറപ്പെടുവിച്ച് 48 മണിക്കൂറിനുള്ളിൽ അത് പിൻവലിക്കാന്‍ മറ്റൊരു ഓർഡിനൻസ് തയ്യാറാക്കുന്നതിന്റെ നാണക്കേടിലാണ് പിണറായിയുടെ ഭരണകൂടം. നിയമനിർമ്മാണം നടത്തുമ്പോൾ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയുടെ ഭാഗത്തുനിന്നുള്ള ചെറിയൊരു നോട്ടപ്പിശകാണ് വിവാദത്തിന് കാരണമെന്നാണ് മുഖ്യമന്ത്രി ഇന്നലെ മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒന്നര ലക്ഷത്തിലധികം രൂപ ശമ്പളം വാങ്ങുന്ന നിയമോപദേഷ്ടാവ് ഡോ. എന്‍ കെ ജയകുമാര്‍, മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമകാര്യ സെല്ലിന്റെ ചുമതലക്കാരനായി സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എം. രാജേഷ്, ഇതിനുംപുറമേ, സീനിയര്‍ ജില്ലാ ജഡ്ജിയുടെ പദവിയിലുള്ള നിയമ സെക്രട്ടറി, ക്യാബിനറ്റ് പദവിയിലുള്ള അഡ്വ. ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, സര്‍ക്കാരിനെ ബാധിക്കുന്ന കേസുകളില്‍ സെക്രട്ടറിയേറ്റും ഹൈക്കോടതിയും തമ്മില്‍ ബന്ധിപ്പിക്കാന്‍ വേലപ്പന്‍ നായര്‍ എന്നൊരു ലെയ്‌സണ്‍ ഓഫീസര്‍, ഇതിനും പുറമേ നൂറിലധികം ഗവണ്‍മെന്റ് പ്ലീഡറന്മാര്‍, ഇങ്ങനെ വിപുലമായ സംവിധാനങ്ങളുള്ള ഭരണനേതൃത്വത്തിലാണ് പോലീസ് നിയമഭേദഗതി തയ്യാറാക്കിയതില്‍ ഗുരുതരമായ പിഴവുണ്ടായത്. പൊതുസമൂഹത്തിന് മുന്‍പില്‍ പരിഹാസ കഥാപാത്രമായി മാറിയ മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ല.

ഒരു നിയമം പുറത്തിറക്കി രണ്ട് ദിവസത്തിനുള്ളില്‍ അത് പിന്‍വലിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുന്ന ആദ്യ മുഖ്യമന്ത്രിയെന്ന ബഹുമതിയും പിണറായി വിജയനാണ്. ഒക്ടോബര്‍ 21-നാണ് നിയമ ഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്. ഗവര്‍ണറുടെ അംഗീകാരത്തോടെ നവംബര്‍ 21-ന് ഓര്‍ഡിനന്‍സ് പ്രാബല്യത്തിലായി. നവംബര്‍ 24-ന് ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ ഗവര്‍ണറോട് മന്ത്രിസഭ ശുപാര്‍ശ ചെയ്തു. സംസ്ഥാന ചരിത്രത്തില്‍ മറ്റൊരു മുഖ്യമന്ത്രിക്കും ഇത്തരമൊരു നാണംകെട്ട അവസ്ഥയുണ്ടായിട്ടില്ല. സംസ്ഥാന പോലീസിലെ ചില ഉന്നതരുടെ നിര്‍ദേശ പ്രകാരം ഡല്‍ഹിയിലെ ചില നിയമവിദഗ്ധര്‍ തയ്യാറാക്കിയതാണ് ഈ പുതിയ നിയമഭേദഗതിയെന്നാണ് ഉദ്യോഗസ്ഥ വൃത്തങ്ങളില്‍ പറഞ്ഞുകേള്‍ക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളില്‍ തന്നെ നിയമകാര്യ സെല്‍ ഉണ്ടാക്കിയിട്ടും ഉണ്ടാക്കിയ നിയം 48 മണിക്കൂറിനുള്ളില്‍ പിന്‍വലിച്ചോടേണ്ട ഭരണ തലവനാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്.

അറസ്റ്റിന് തൊട്ടുമുമ്പ്, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഒരു മദ്യപാനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് അടിമയാണെന്നും അവനാണ് തീരുമാനമെടുക്കുന്നതെന്നും അവകാശപ്പെടുന്നതായി സ്വപ്‌നയെയും സരിത്തിനെയും ഉദ്ധരിച്ച് ഒരു പത്രം റിപ്പോർട്ട് ചെയ്തു. പിണറായിക്ക് ഒരു കത്ത് എഴുതാൻ പോലും അറിയില്ലെന്നും താന്‍ ചൂണ്ടിക്കാണിക്കുന്നിടത്ത് ഒപ്പിടുക മാത്രമാണ് ചെയ്യുന്നതെന്നും ശിവശങ്കർ പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് തെളിയിച്ച സംഭവങ്ങൾ ഈ ഭരണകൂടത്തിലുടനീളം ഉണ്ടായിട്ടുണ്ട്. ഇവയിൽ ഏറ്റവും പുതിയത് പോലീസ് നിയമ ഭേദഗതിയായിരുന്നു.

Print Friendly, PDF & Email

Leave a Comment