കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയം നവംബർ 25 നു (ബുധൻ) പുറത്തുവിട്ട കണക്കുകൾ പ്രകാരം 422 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 141,217 ആയി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 6,313 പരിശോധനൾ നടത്തി. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 1,068,193 ആയി. ചികിത്സയിലായിരുന്ന ഒരാള്‍ കൂടി ഇന്നു മരിച്ചതോടെ രാജ്യത്ത് മരണനിരക്ക് 871 ആയി ഉയര്‍ന്നു. 626 പേർ ഇന്നു രോഗമുക്തി നേടിയതോടെ രാജ്യത്ത് കോവിഡ് ഭേദമായി സുഖം പ്രാപിച്ചവരുടെ എണ്ണം 134,033 ആയി ഉയർന്നു. 6,313 പേരാണ് വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നത്. ഇതിൽ 78 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply