Flash News

ലോകപ്രശസ്ത ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

November 25, 2020

ബ്യൂണസ് അയേഴ്സ്: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.

അർജന്റീനിയൻ മാധ്യമങ്ങളാണ് മരണം ആദ്യം റിപ്പോർട്ട് ചെയ്തത്. 1986-ല്‍ അർജന്റീനയ്ക്ക് ലോക കപ്പ് നേടിക്കൊടുത്ത നായകനായിരുന്നു മറഡോണ. വിഷാദരോഗത്തിന്റെ ലക്ഷണങ്ങളുമായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി മറഡോണ പ്രയാസത്തിലായിരുന്നു എന്നും ഭക്ഷണം കഴിക്കാൻ പോലും വിമുഖത കാണിച്ചിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ലാ പ്ലാറ്റയിലെ ഒരു സ്വകാര്യ ക്ലിനിക്കിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ഒക്ടോബർ 30 ആയിരുന്നു അദ്ദേഹത്തിന്റെ ജന്മദിനം.

ഈ മാസം ആദ്യം തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതിനെത്തുടര്‍ന്ന് ‘വിത്ത്ഡ്രോവല്‍ സിം‌പ്റ്റംസ്’ ലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

1960 ഒക്ടോബർ 30ന് ബ്യൂണസ് അയേഴ്‌സിലാണ് ഡീഗോ അർമാൻഡോ മറഡോണ ജനിച്ചത്. 1986  ൽ അർജന്റീനയ്ക്ക് ലോകകപ്പ് കിരീടം നേടിക്കൊടുത്തു. 1986 ലോകകപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ 2–1 വിജയം നേടിയ മറഡോണയുടെ ‘ദൈവത്തിന്റെ കൈ ’ ഗോൾ ഫുട്ബോൾ പ്രേമികൾക്കിന്നുമൊരു വിസ്മയമാണ്. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കിടുന്നു.

തന്റെ പ്രൊഫഷണൽ ക്ലബ് ഫുട്ബോൾ ജീവിതത്തിൽ, അർജന്റീനോസ് ജൂനിയേഴ്സ്, ബോക്ക ജൂനിയേഴ്സ്, ബാഴ്സലോണ, നാപ്പോളി, സെവിയ്യ, നെവെൽസ് ഓൾഡ് ബോയ്സ് എന്നീ പ്രമുഖ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള കൈമാറ്റത്തുകയിൽ പുതിയ ചരിത്രമെഴുതിയ ഫുട്ബോളറാണ്. അന്താരാഷ്ട്ര ഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 മത്സരങ്ങൾ കളിച്ച മറഡോണ 34 ഗോളുകൾ നേടി. അർജൻറീന പ്രൊഫഷണൽ ലീഗിൽ കളിക്കാനിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ മറഡോണയായിരുന്നു. 2003 വരെ ഈ റെക്കോഡ് മറഡോണയുടെ പേരിലായിരുന്നു.

സംഭവബഹുലമായ ജീവിതത്തിൽ പരിശീലക​െൻറ വേഷവും മറഡോണക്കുണ്ടായിരുന്നു. 2010 ലെ ലോക കപ്പിനായുള്ള അർജൻറീന ടീമിനെ പരിശീലിപ്പിച്ചത്​ മറഡോണയായിരുന്നു. 2009 ൽ പരിശീലകനായി നിയമിതനായ മറഡോണ ടീമിനെ ക്വാർട്ടർ ​ഫൈനൽ വരെ എത്തിച്ചു. ക്വാർട്ടർ ഫൈനലിൽ ജർമനിയോട് തോറ്റാണ്​ അർജൻറീന പുറത്ത്​ പോകുന്നത്​. ഇതിനു പിന്നാലെ പരിശീലകസ്ഥാനത്തു നിന്നും അദ്ദേഹത്തിന് രാജി ​വെക്കേണ്ടി വരുകയും ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top