Flash News

സോളാര്‍ കേസിലെ പരാതിക്കാരിക്ക് സം‌രക്ഷണം നല്‍കിയത് ബിനീഷ് കോടിയേരിയും കൂട്ടരുമാണെന്ന്

November 26, 2020

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്‌നയെയും സംഘത്തെയും അറസ്റ്റു ചെയ്തതോടെ സി.പി.എമ്മിന്റെ വികൃത മുഖങ്ങൾ ഓരോന്നായി പുറത്തുവരുന്നു. കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി സോളാർ കേസിൽ പരാതിക്കാരിക്ക് രഹസ്യമായി താവളമൊരുക്കിയെന്നും അവർക്ക് ആവശ്യമായ സഹായം നൽകിയതായും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) വിവരം ലഭിച്ചു. ബിനീഷ് കോടിയേരിയുടെ ബിനാമിയായ കാര്‍ പാലസ് ഉടമ അബ്ദുല്‍ ലത്തീഫിന്റെ തിരുവനന്തപുരം മുട്ടടയിലുള്ള വീട്ടിലാണ് സോളാര്‍ കേസിന്റെ കാലത്ത് ഇവര്‍ കുടുംബസഹിതം താമസിച്ചിരുന്നതെന്നാണ് ഇഡിയ്ക്ക് കിട്ടിയ വിവരം.

തിരഞ്ഞെടുപ്പ് ആസന്നമായതോടെ പരാതിക്കാരി വീണ്ടും കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതിയും കേസുമായി രംഗത്തെത്തിയതാണ് സംശയത്തിന് ഇടനല്‍കിയത്. അക്കാലത്ത് സിപിഎം നേതാക്കൾ തനിക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്തതായി പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു. ഇഡിയുടെ പുതിയ കണ്ടെത്തലുകളും പരാതിക്കാരിയുടെ മനസ്സു മാറ്റവും സി‌പി‌എമ്മിന്റെ അണിയറ നീക്കങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

അടുത്തിടെ അബ്ദുൾ ലത്തീഫിനെ ഇഡി ചോദ്യം ചെയ്തപ്പോഴാണ് ഈ കഥകളെല്ലാം പുറത്തുവന്നത്. കാർ പാലസ് ഉടമ ലത്തീഫും പത്തനാപുരം എം‌എൽ‌എ കെ ബി ഗണേശ്കുമാറും അടുത്ത സുഹൃത്തുക്കളാണ്. ഗണേഷുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് പരാതിക്കാരി. അവർ അട്ടക്കുളങ്കര ജയിലിലായിരിക്കെ ഗണേഷിന്റെ പ്രൈവറ്റ് സെക്രട്ടറി പ്രദീപ് കുമാർ ജയിലിൽ സന്ദർശിച്ചതായി വിവരം പുറത്തുവന്നിരുന്നു. കാലാകാലങ്ങളില്‍ സിപിഎമ്മും അവരുടെ നേതാക്കളും അനുയായികളും കാണിച്ചുകൂട്ടിയ നെറികേടുകള്‍ ഒന്നൊന്നായി പുറത്ത് വരികയാണ്. കാലം കരുതിവെച്ച കണക്കുതീര്‍ക്കലായി ഇതിനെ കാണേണ്ടിയിരിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top