Flash News

എം.ജി. രാധാകൃഷ്ണനെ അധിക്ഷേപിച്ചതിന് ഓപ്പൺ മാഗസിൻ എക്സിക്യൂട്ടീവ് എഡിറ്റര്‍ക്കെതിരെ നടപടി

November 26, 2020

ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ എഡിറ്റർ എം ജി രാധാകൃഷ്ണന്റെ ലേഖനം ഓപ്പൺ മാഗസിനിൽ പ്രസിദ്ധീകരിക്കുകയും പിണറായിയുടെ പോലീസ് രാജിനെ വിമർശിച്ചു എന്ന കാരണത്താല്‍ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്ന് പിൻവലിക്കുകയും ചെയ്തതും, മാഗസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്‍.പി. ഉല്ലേഖിന്റെ അതിരുകടന്ന പ്രതികരണവും ഇപ്പോള്‍ ഉല്ലേഖിനു തന്നെ വിനയായി.

തന്റെ ലേഖനം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്ന് നിഗൂഢമായ അവസ്ഥയിൽ അപ്രത്യക്ഷമായി എന്ന് എംജി രാധാകൃഷ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിനാണ് ഉല്ലേഖ് മറുപടി എഴുതിയത്. ലേഖനം പിന്‍വലിച്ചതിന് വിശദീകരണം നല്‍കുകപോലും ചെയ്യാതെയാണ് വ്യക്തിപരമായി അധിക്ഷേപിച്ചത്. ഇത് മാന്യതക്ക് നിരക്കാത്തതാണെന്നും ഓപണ്‍ മാഗസിന്റെ നടപടി തെറ്റാണെന്നും ചൂണ്ടിക്കാട്ടപ്പെടതോടെ എന്‍.പി. ഉല്ലേഖിനെതിരെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ഓപണ്‍ മാഗസിന്‍ മാനേജ്‌മെന്റ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഒരു ന്യൂസ് ടി.വി ചാനലിന്റെ എഡിറ്ററുമായ വ്യക്തിയില്‍ നിന്ന് ലേഖനം ചോദിച്ച് വാങ്ങുകയും മാസികയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത പത്രാധിപ സമിതിയിലെ അംഗം തന്നെ ലേഖകനെ പരസ്യമായി തെറിവിളിച്ചത് ഓപണ്‍ മാഗസിന്റെ പേരിന് കളങ്കമുണ്ടാക്കിയെന്ന കാര്യമാണ് മാനേജ്‌മെന്റ് ഉയര്‍ത്തുന്നത്. ഉല്ലേഖിനെതിരെ സ്ഥാപനത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് മാനേജ്‌മെന്റ്.

പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായ പാട്യം ഗോപാലന്റെ മകനാണ് എന്‍.പി. ഉല്ലേഖ്. കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായിരുന്ന പി. ഗോവിന്ദപിള്ളയുടെ മകനാണ് എം.ജി. രാധാകൃഷ്ണന്‍. പിണറായി വിജയന്റെ നയങ്ങള്‍ കേരളത്തെ പോലീസ് രാജിലേക്ക് കൊണ്ടുപോകുന്നു എന്ന നിരീക്ഷണത്തിലുള്ള ലേഖനം പിന്‍വലിച്ച കാര്യം അറിയിച്ച് എം.ജി. രാധാകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന് മറുപടിയായി സി.പി.എം സൈബര്‍ ഗുണ്ടകളുടെ ഗുരുതര ആക്രമണമാണ് ഉണ്ടായത്. അതിനെക്കൂടാതെയാണ് ഓപണ്‍ മാഗസിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ തന്നെ നേരിട്ട് തെറിവിളിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top