ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹ്യൂസ്റ്റൺ (ICECH) എല്ലാ വർഷവും നടത്തി വരാറുള്ള പ്രാർത്ഥനാ വാരം ഈ വർഷം നവംബർ 29 ഞായറാഴ്ച മുതൽ ഡിസംബർ 5 ശനിയാഴ്ച വരെ ഹൂസ്റ്റണിലെ വിവിധ ദേവാലയങ്ങളിലായി നടത്തപ്പെടുമെന്ന് ഐ.സി.ഇ.സി.എച്. ഭാരവാഹികൾ അറിയിച്ചു. എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ 8 മണി വരെയാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.
നവംബര് 29 ന് വൈകിട്ട് 7 മണിക്ക് സെൻറ് മേരീസ് മലങ്കര ഓർത്തഡോൿസ് ദേവാലയത്തിൽ വച്ച് ഈ വർഷത്തെ പ്രാർത്ഥനാ വാരത്തിനു തുടക്കം കുറിക്കും. സെൻറ് സ്റ്റീഫൻസ് ഓർത്തഡോൿസ് ഇടവക വികാരി റവ.ഫാ. ജേക്ക് കുര്യൻ ഒന്നാം ദിവസം മുഖ്യ പ്രസംഗകനായിരിക്കും.
തുടർന്നുള്ള 2 മുതൽ 7 വരെ ദിവസങ്ങളിൽ വെരി. റവ. ഫാ. സഖറിയ പുന്നൂസ് കോർ എപ്പിസ്കോപ്പ (വികാരി സെൻറ് ജോൺസ് ക്നാനായ ഓർത്തഡോൿസ് ഇടവക), റവ. എബ്രഹാം വർഗീസ് ( വികാരി, ഇമ്മാനുവൽ മാർത്തോമാ ഇടവക), റവ. ഫാ.എബ്രഹാം സഖറിയ (വികാരി, സെൻറ് ജെയിംസ് ക്നാനായ യാക്കോബാ ഇടവക ) റവ. റോഷൻ വി. മാത്യൂസ് (അസിസ്റ്റന്റ് വികാരി, ട്രിനിറ്റി മാർത്തോമാ ഇടവക), റവ.ഫാ. ജോൺസൻ പുഞ്ചക്കോണം ( വികാരി, സെൻറ് മേരീസ് മലങ്കര ഓർത്തഡോൿസ് ഇടവക), റവ. ഫാ. കെവിൻ മുണ്ടക്കൽ (അസിസ്റ്റന്റ് വികാരി സെൻറ് ജോസഫ്സ് സീറോ മലബാർ കത്തോലിക്ക ഫൊറാന ഇടവക) തുടങ്ങിയവർ നേതൃത്വം നൽകും.
സെൻറ് മേരീസ് മലങ്കര ഓർത്തഡോൿസ് ദേവാലയത്തിൽ ഒന്നാം ദിവസവും തുടർന്നുള്ള 2 മുതൽ 7 വരെ ദിവസങ്ങളിൽ ഇമ്മാനുവേൽ മാർത്തോമാ. സെൻറ് സ്റ്റീഫൻസ് ഓർത്തഡോൿസ്പ, സെൻറ് ജോൺസ് ക്നാനായ ഓർത്തഡോൿസ് , സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രൽ, സെൻറ് ജോസഫ്സ് സീറോ മലബാർ കത്തോലിക്ക ഫൊറോനാ, സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ എന്നീ ദേവാലയങ്ങളിൽ പ്രാർത്ഥനകൾ ക്രമമായി നടത്തും.
ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ പ്രാർത്ഥനാ വാരം ഓൺലൈൻ ലൈവ് സ്ട്രീം ആയി ICECH Houston ഫേസ് ബുക്ക് പേജിലൂടെ എല്ലാവർക്കും സംബന്ധിക്കുന്നതിനും ക്രമീകരണം ചെയ്തിട്ടുണ്ട്. .
വിശ്വാസികൾ പ്രാർത്ഥനാ പൂർവം ഈ പ്രാർത്ഥന യോഗങ്ങളിൽ സംബന്ധിച്ചു അനുഗ്രഹം പ്രാപിയ്ക്കുവാൻ ഐ.സി.ഇ.സി.എച്. ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ഈ വർഷത്തെ പ്രാർത്ഥനാവാരം അനുഗ്രഹീതമായ നടക്കുന്നതിനു വേണ്ട എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഐസിഇസിഎച്ച് പ്രസിഡന്റ് റവ.ഫാ. ഐസക് ബി പ്രകാശ്, വൈസ് പ്രസിഡന്റ് റവ. ജേക്കബ് പി തോമസ്, സെക്രട്ടറി എബി മാത്യു, ട്രഷറർ രാജൻ അങ്ങാടിയിൽ, പ്രോഗ്രാം കോഓർഡിനേറ്റർ ഷാജി പുളിമൂട്ടിൽ, പിആർ ഓ റോബിൻ ഫിലിപ്പ് എന്നിവർ അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply