Flash News

ഓക്സ്ഫോർഡ്-അസ്ട്രസെനെക കോവിഡ് -19 വാക്സിൻ സംശയത്തിന്റെ നിഴലില്‍

November 27, 2020

ഈ ആഴ്ച ആദ്യം, ഫാർമസ്യൂട്ടിക്കൽ ഭീമനായ ആസ്ട്രാസെനെക്കയും ഓക്സ്ഫോർഡ് സർവകലാശാലയും തങ്ങളുടെ കോവിഡ് -19 വാക്സിനെ സംബന്ധിച്ച് ശുഭസൂചകമായ വിവരങ്ങളാണ് പുറത്തുവിട്ടതെങ്കിലും, അതായത് 90 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് അവകാശപ്പെട്ടെങ്കിലും ഇപ്പോള്‍ ആ കണ്ടെത്തലുകളെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നുവരുന്നത്.

വാക്സിന്റെ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടമാണ് സംശയത്തിലായിരിക്കുന്നത്. അമേരിക്കയിലെയും ബ്രസീലിലെയും പരീക്ഷണത്തിൽ ഉപയോഗിച്ച വാക്സിൻ വയലുകള്‍ തകരാറിലാണെന്ന് നിർമ്മാതാക്കളായ അസ്ട്രസെനെക സ്ഥിരീകരിച്ചു. 2,800 പേർക്ക് നൽകിയ വാക്സിൻ പൂർണ്ണ ഡോസ് ആയിരുന്നില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

ആദ്യ പകുതി ഡോസും രണ്ടാമത്തെ മുഴുവൻ ഡോസും ലഭിച്ചവരിൽ 90% ഫലപ്രാപ്തി കണ്ടെത്തി. അതേസമയം, 2 പൂർണ്ണ ഡോസുകൾ ലഭിച്ചവരിൽ 62 ശതമാനമാണ് ഫലപ്രാപ്തിയുണ്ടായത്. പകുതി ഡോസ് കഴിക്കുന്നവരിൽ ഇത് എങ്ങനെ കൂടുതൽ ഫലപ്രദമാകുമെന്ന് വിദഗ്ദ്ധർ ചോദ്യം ചെയ്യുന്നു. ഇതിന് വ്യക്തമായ ഉത്തരം നൽകാൻ അസ്ട്രസെനെക്കയ്ക്ക് കഴിഞ്ഞിട്ടില്ല. അർദ്ധ-ഡോസ് സ്വീകർത്താക്കൾ എല്ലാവരും 55 വയസ്സിന് താഴെയുള്ളവരാണെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു.

പ്രായമായവരെ അപേക്ഷിച്ച് ഉയർന്ന തോതിലുള്ള പ്രതിരോധശേഷി അവർക്ക് ഉണ്ടെന്നാണ് കണക്കാക്കുന്നത്. എന്നിരുന്നാലും, ഇത് അസ്ട്രസെനെക്ക അംഗീകരിക്കാൻ തയ്യാറല്ല. കൂടാതെ, 2,800 ആളുകളിൽ അർദ്ധ-ഡോസ് പരീക്ഷണം നടത്തിയെന്നും ഇത് കൃത്യത ഉറപ്പാക്കാൻ പര്യാപ്തമല്ലെന്നും വാദമുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top