Flash News

കൊറോണ വൈറസ് ആരംഭിച്ചതിനുശേഷം ആദ്യമായി ടീം ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നു

November 27, 2020

സിഡ്നി: കോവിഡ്-19 മഹാമാരിക്കുശേഷം ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പര ഇന്ന് ആരംഭിക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഒൻപത് നീണ്ട മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യ മത്സരരംഗത്തേക്ക് പ്രവേശിക്കുന്നത്.

ഇന്ത്യൻ സമയം രാവിലെ 9.30 മുതൽ മത്സരം നടക്കും. 50% കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കും. വലിയ സ്‌കോര്‍ കണ്ടെത്താന്‍ സഹായിക്കുന്നതാണ് സിഡ്‌നിയിലെ പിച്ച്‌. ഇവിടെ കളിച്ച കഴിഞ്ഞ ഏഴ് കളിയില്‍ ആറിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് ജയം പിടിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യ അവസാനമായി ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരം കളിച്ചത്.

ഇന്ത്യയുടെ സാധ്യത ഇലവന്‍: ശിഖര്‍ ധവാന്‍, മായങ്ക്, കോഹ് ലി, ശ്രേയസ്, രാഹുല്‍, ഹര്‍ദിക്, രവീന്ദ്ര ജഡേജ, നവ്ദീപ് സെയ്‌നി, ചഹല്‍, മുഹമ്മദ് ഷമി, ബൂമ്ര

ഓസ്‌ട്രേലിയയുടെ സാധ്യത ഇലവന്‍: ഡേവിഡ് വാര്‍ണര്‍, ഫിഞ്ച്, സ്റ്റീവ് സ്മിത്ത്, ലാബുഷെയ്ന്‍, സ്റ്റൊയ്‌നിസ്, അലക്‌സ് കെയ്‌റേ, മാക്‌സ് വെല്‍, പാറ്റ് കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ഹസല്‍വുഡ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top