തിരുവമ്പാടി ദേവസ്വം സെക്രട്ടറിയും തൃശ്ശൂർ പൂരം മുഖ്യ സംഘാടകരിലെ പ്രമുഖനുമായ തൃശൂർ മണ്ണത്ത് മാധവൻകുട്ടി (പ്രൊഫ. എം. മാധവൻകുട്ടി -78) നിര്യാതനായി. ശനിയാഴ്ച പുലർച്ചെ തൃശൂർ സരോജ നഴ്സിംഗ് ഹോമിലായിരുന്നു അന്ത്യം.
തൃശൂരിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഏറെ നാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആലുവ യു.സി കോളേജിൽ നിന്നും ഗണിതവിഭാഗം വകുപ്പ് മേധാവിയായിട്ടായിരുന്നു വിരമിച്ചത്. അര നൂറ്റാണ്ട് കാലം തൃശൂർ പൂരത്തിന്റെ സംഘാടകനായിരുന്നു. തൃശ്ശൂർ പൂരത്തെ ആചാരങ്ങൾക്കും ചടങ്ങുകൾക്കുമൊപ്പം പൂരത്തെ ജനകീയവൽക്കരിക്കുന്നതിലും വിദേശ ശ്രദ്ധയാകർഷിക്കുന്നതിലും നിർണായക പങ്കു വഹിച്ചിട്ടുണ്ട്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply