Flash News

സൊളസ് ചാരിറ്റീസ് ആര്‍ട്ട് & ഫോട്ടോഗ്രാഫി മത്സരഫലങ്ങള്‍ പ്രഖ്യാപിച്ചു

November 28, 2020 , ജോയിച്ചന്‍ പുതുക്കുളം

സാന്‍ഫ്രാന്‍സിസ്‌ക്കോ: കോവിഡ് മഹാമാരി ന്യൂയോര്‍ക്കിലും ഫ്‌ളോറിഡയിലുമൊക്കെ സംഹാരതാണ്ഡവമാടിക്കൊണ്ടിരിക്കുമ്പോഴാണ് സൊളസിന്റെ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുവാനുള്ള ഒരുപാധിയായിട്ട് സൊളസ് ചാരിറ്റീസ് ഇക്കൊല്ലം ആദ്യമായിട്ട് ആര്‍ട്ട് & ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചത്. ഇത്തവണത്തെ വിഷയം “മഹാമാരിയിലെ ജീവിതം’ എന്ന് നിശ്ചയിക്കുന്നതിന് സംഘാടകര്‍ക്ക് അധികം ആലോചിക്കേണ്ടിയുംവന്നില്ല. മത്സരത്തിന് അയച്ചുകിട്ടിയ ചിത്രങ്ങളും ഫോട്ടോകളും തെളിവാകുന്നത്, ചിത്രകാരും ഫോട്ടോഗ്രാഫര്‍മാരും കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ മഹാമാരിയെ തങ്ങളുടെ സൃഷ്ടികളില്‍ സാക്ഷ്യപ്പെടുത്തുന്നതില്‍ വളരെ വിജയിച്ചിരിക്കുന്നു എന്നാണ്.

ഈ മത്സരം ആവിഷ്ക്കരിച്ചതും അതിന്റെ നടത്തിപ്പിന് നേതൃത്വം കൊടുത്തതും സിന്ധു നായര്‍ (സാന്‍ ഫ്രാന്‍സിസ്‌ക്കോ ബേ ഏരിയ) ആണ്. ഫോട്ടോഗ്രാഫിയില്‍ മനോജ് ജയദേവനും ജോജന്‍ ആന്റണിയും, ചിത്രകലയില്‍ ശ്രീജിത്ത് ശ്രീധരനും ഷീന രാജുവും വിധികര്‍ത്താക്കള്‍ ആയിരുന്നു. പല വിഭാഗങ്ങളിലെ ജേതാക്കള്‍ ഇവരാണ്:

ഫോട്ടോഗ്രാഫി:

1. സന്ദീപ് ഹരിനാരായണന്‍
2. ദീപ നായര്‍
3. മുകില്‍ കുമാര്‍

ചിത്രകല: മുതിര്‍ന്നവര്‍

1. അജിത് പിള്ള & ഇന്ദു അംബിക ഗോപാലന്‍ കുട്ടി
2. ശ്രീപ്രദ ഇന്ദ്രകാന്തി
3. സോണാലി വിജയ് നായ്ക്ക്

ചിത്രകല: ടീനേജുകാര്‍

1. സംയുക്ത വാരിയം
2. നേഹ നാരായണം
3. വൃന്ദ ഇനാനി

ചിത്രകല:കുട്ടികള്‍

1. മുകുന്ദ് ചക്രവര്‍ത്തി
2. ഗൗരി പരിയങ്ങാട്ട് & വൈഖാ വിഷ്ണു
3. അഞന രാംകുമാര്‍

മത്സരത്തില്‍ ഉള്‍പ്പെടുത്തിയ എല്ലാ സൃഷ്ടികളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. അവയില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കപ്പെട്ട സൃഷ്ടികള്‍ക്കാണ് പോപ്പുലര്‍ സമ്മാനങ്ങള്‍ ലഭിച്ചത്. അജിത് പിള്ളയും ലാസ്യ ഉദയും ആണ് ആ വിഭാഗത്തില്‍ മുന്നിലെത്തിയത്.

നവംബര്‍ 21ന് നടന്ന സൊളസ് ചാരിറ്റീസിന്റെ ബാങ്ക്വറ്റില്‍ ആണ് മത്സരഫലങ്ങള്‍ പ്രഖ്യാപിച്ചത്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top