Flash News

ജനപക്ഷ രാഷ്ട്രീയം മുന്നേറ്റം നടത്തും: കെ.എ ശഫീഖ്

November 28, 2020 , സാബിര്‍ അഹ്‌സന്‍

ചെർപ്പുളശേരി മുൻസിപ്പാലിറ്റി 15-ാം വാർഡ് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി അബ്ദുൽ ഗഫൂർ. പിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. എ ശഫീഖ് ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: പാരമ്പര്യ രാഷ്ട്രീയശൈലികൾക്കപ്പുറം ജനപക്ഷത്ത് നിന്നുള്ള പുതുമയാർന്ന രാഷ്ട്രീയവുമായാണ് വെൽഫെയർ പാർട്ടി പ്രവർത്തിക്കുന്നതെന്നും പ്രസ്തുത രാഷ്ട്രീയത്തിന് തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ശഫീഖ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി വിജയിച്ച വാർഡുകളിലെല്ലാം ജനപക്ഷത്ത് നിന്നുള്ള പ്രവർത്തനങ്ങളിലൂടെ മാതൃക വാർഡുകൾ കെട്ടിപ്പടുക്കാൻ സാധിച്ചു. ചെർപ്പുളശേരി മുൻസിപ്പാലിറ്റി 15-ാം വാർഡ് സ്ഥാനാർത്ഥി അബ്ദുൽ ഗഫൂർ.പിയുടെ പ്രചരണാർത്ഥം നടത്ത തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല ആക്ടിങ് പ്രസിഡൻറ് പി.മോഹൻദാസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ജോസഫ് ജോൺ,സ്ഥാനാർത്ഥി എന്നിവർ സംസാരിച്ചു. വല്ലപ്പുഴ പഞ്ചായത്ത് നാലാം വാർഡ് സ്ഥാനാർത്ഥി കെ.സി നാസറിൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷനടക്കം ജില്ലയിലെ നിരവധി പരിപാടികളിലും കെ.എ ശഫീഖ് സംസാരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top