ഇസ്രയേലിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബ്രിട്ടീഷ്-ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റി ലക്ചറർ കെയ്ലി മൂർ-ഗിൽബെർട്ടിനെ ഇറാൻ അധികൃതർ അറസ്റ്റ് ചെയ്തതെന്ന് റിപ്പോര്‍ട്ട്. ചാരവൃത്തി നടത്തിയെന്ന സംശയത്തിലാണ് മൂർ-ഗിൽബെർട്ടിനെ അറസ്റ്റ് ചെയ്തതെന്ന് വിവിധ നയതന്ത്ര ഉദ്യോഗസ്ഥരെയും സർക്കാർ വൃത്തങ്ങളെയും ഉദ്ധരിച്ച് സിഡ്നി മോണിംഗ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.
2018 സെപ്റ്റംബറിലാണ് ടെഹ്റാൻ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തത്. മൂർ-ഗിൽബെർട്ടിന്റെ പങ്കാളി ഇസ്രയേലിയാണെന്നു ഇറാൻ കണ്ടെത്തിയിരുന്നു. ചാരവൃത്തി ആരോപിച്ച് കേംബ്രിഡ്ജില്‍ നിന്ന് വിദ്യാഭ്യാസം നേടിയ, മിഡിൽ ഈസ്റ്റ് രാഷ്ട്രീയത്തില്‍ വൈദഗ്ധ്യമുള്ള മൂർ-ഗിൽബെർട്ടിന് 10 വർഷമാണ് തടവ് ശിക്ഷ വിധിച്ചത്. ആരോപണങ്ങൾ അവർ നിഷേധിച്ചു. രണ്ടു വർഷത്തെ ജയിൽവാസത്തിന് ശേഷം വ്യാഴാഴ്ച ജയിൽ മോചിതയായി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply