Flash News

ഇറാനിയൻ ശാസ്ത്രജ്ഞനെ വധിച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന് ഖത്തർ

November 29, 2020

ഇറാൻ ആണവ ശാസ്ത്രജ്ഞൻ മുഹ്സിൻ ഫക്രിസാദെയുടെ കൊലപാതകത്തെ ഖത്തർ അപലപിച്ചു. ഇത് നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്നായിരുന്നു ഖത്തറിന്റെ പ്രതികരണം. ഇറാൻ വിദേശകാര്യ മന്ത്രിയുമായി ശനിയാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിനിടെ ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽ താനി അനുശോചനം രേഖപ്പെടുത്തി. ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള ഇറാന്റെ ശ്രമങ്ങളുടെ സൂത്രധാരൻ ഫക്രിസാദാണെന്ന് പാശ്ചാത്യർ പണ്ടേ സംശയിച്ചിരുന്നു. എന്നാൽ അദ്ദേഹം അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നില്ലെന്ന് ഇറാൻ പറയുന്നു.

കിഴക്കൻ ടെഹ്‌റാനിൽ കാറില്‍ സഞ്ചരിക്കവേയാണ് ഫക്രിസാദെക്ക് വെടിയേറ്റതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. . വെള്ളിയാഴ്ച ഫക്രിസാദെ മരിച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ-നവീകരണ സംഘടനയുടെ തലവനായിരുന്നു ഫക്രിസാദെ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top