ബാഗ്ദാദ്: തെക്കൻ ഇറാഖിലെ നാസീരിയയിൽ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആറ് പേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 2019 ഒക്ടോബറില്‍ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായ ജനപ്രിയ ഷിയാ നേതാവ് മുക്തദ അൽ സദറിന്റെ പ്രവർത്തകരും അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടൽ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. തെക്കൻ നഗരമായ നാസിരിയയിലെ അൽ-ഹബൂബി സ്ക്വയറിൽ സദൂരികള് തങ്ങളെ ആക്രമിക്കുകയും കൊല്ലുകയും വാസസ്ഥലങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തുവെന്ന് സർക്കാർ വിരുദ്ധ പ്രസ്ഥാനത്തിലെ അംഗങ്ങൾ ആരോപിച്ചു.
ഇന്ന് മറ്റൊരു കൂട്ടക്കൊലയും നടത്തിയിരിക്കുന്നു. സമാധാനപരമായ പ്രതിഷേധക്കാർക്കെതിരെ ആയുധങ്ങൾ ഉപയോഗിക്കുന്നു. സമാധാനപരമായ പ്രക്ഷോഭകാരികൾക്കെതിരായ സംഘർഷവും അക്രമവും അഴിച്ചുവിടുന്നത് അവസാനിപ്പിക്കാന്‍ സദ്രി പ്രസ്ഥാനത്തോടും സയ്യിദ് മുഖ്തദ അൽ സദറിനോടും ഞങ്ങൾ ആവശ്യപ്പെുടകയാണെന്ന് സർക്കാർ വിരുദ്ധ പ്രസ്ഥാനത്തിന്റെ പ്രവർത്തകനായ മുഹന്നദ് അൽ മൻസൂർ പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply