ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവക ജീവകാരുണ്യ പ്രവര്‍ത്തന കൂട്ടായ്മയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം (ഐ. സി. ബി. എഫ്.)ദിനാചരണവും അവാര്‍ഡ് ദാനവും അവിസ്മരണീയമായ അനുഭവമായി .
ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് ശ്രദ്ധേയമായ സേവനങ്ങള്‍ നല്കിയവരെയാണ് പ്രധാനമായും ചടങ്ങില്‍ ആദരിച്ചത്. ഐ.സി. ബി. എഫിന്റെ തുടക്കം മുതല്‍ സജീവമായി സേവനം ചെയ്ത അംഗങ്ങളെയടക്കം അനുമോദിക്കുവാനും അംഗീകരിക്കുവാനും മുന്നോട്ടുവന്ന മാനേജിംഗ് കമ്മറ്റി പൊതുജനങ്ങളുടെ പ്രശംസയേറ്റുവാങ്ങി .
നിയമബോധവല്‍ക്കരണ രംഗത്തും നിയമസഹായത്തിലും ഇന്ത്യന്‍ സമൂഹത്തിന്റെ അത്താണിയായി മാറിയ അഡ്വ. നിസാര്‍ കോച്ചേരിക്കാണ് ഐ.സി. ബി. എഫിന്റെ ഏറ്റവും വലിയ ബഹുമതിയായ കാഞ്ചാനി അവാര്‍ഡ് സമ്മാനിച്ചത്.
ഐ.സി. ബി. ഫെ്. കെ.പി. അബ്ദുല്‍ ഹമീദ് മെമ്മോറിയല്‍ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് ഗോവിന്ദ് മേനോന് പാലകത്തിനും ഏറ്റവും സാമൂഹിക പ്രതിബദ്ധതയുള്ള ബിസിനസുകാരനായി ഏര്‍പ്പെടുത്തിയ പ്രഥമ പത്മശ്രീ അഡ്വ. സി.കെ. മേനോന് മെമ്മോറിയല്‍ അവാര്‍ഡ് നിഷാദ് അസീമിനുമാണ് സമ്മാനിച്ചത്.
തൊഴില്‍ മന്ത്രാലയത്തിലെ ബോധവല്രക്കരണ വിഭാഗം തലവന്‍ അലി സാലഹ് അല്‍ ഖലഫിനും ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ മെഡിക്കല്‍ ഡയറക്ടറും വാര്‍ദ്ധക്യകാല ദീര്‍ഘകാല പരിചരണവിഭാഗം ചെയര്‍പേര്‍സണുമായ ഡോ. ഹന്നാദി ഖമീസ് അല്‍ ഹമദിനും ഐ.സി. ബി. എഫ്. സ്പെഷ്യല്‍ അപ്രിസിയേഷന്‍ അവാര്‍ഡുകള്‍ നല്കി.
ആര്‍തി ജെയിന്, അബ്ദുല്‍ അസീസ് കെ, മഹബൂബ് നാലകത്ത്, കുസും നികിത തിവാരി, ശിഹാബ് വലിയകത്ത് എന്നിവരാണ് വേറിട്ട സേവന പ്രവര്‍ത്തനങ്ങളിലൂടെ ഐ.സി. ബി. എഫ്. ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡുകള്‍ നേടിയത്.
എന്‍. വി. ഖാദര്‍, കെ. എസ്. പ്രസാദ്, ബുല്ലര്‍ സിംഗ്, സുനില്‍ കുമാര്‍, ബി. ആര്. സതീശ്, ശശി പത്ര, ഹാമിദ് നഗി ഉമൈം, ഹരി കൃഷ്ണ ഗണപതി, വീരല്‍ ഭട്ട്, മുഹമ്മദ് മുഖ്താര്‍, സമീര്‍ വാനി, അനുക്ശ ജയിന് എന്നിവര്‍ ഐ.സി. ബി. എഫ്. അപ്രിസിയേഷന്‍ അവാര്‍ഡ് നേടി.
ടി.കെ. മുഹമ്മദ് കുഞ്ഞി, ഇര്ഫാന് ഹസന് അന്‍സാരി, രാഗേശ് ഗുപ്ത, അതുല്‍ കുമാര്‍ സിംഗ്, ജയതി ബി മൈത്ര, രജനീഷ് ശാസ്ത്രി, മുനിയപ്പന് സോമസുന്ദരം, ഡോ. സോണാല്‍ ശര്‍മ, ബിദ്യാ ഭൂഷണ് മോഹന്തി എന്നിവര്‍ കോവിഡ് കാലത്തെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികള്‍ക്കുള്ള ഐ.സി. ബി. എഫ് അപ്രിസിയേഷന്‍ അവാര്‍ഡ് നേടിയപ്പോള്‍ ഇന്ത്യന്‍ ഡോക്ടേര്‍സ് ക്ളബ്ബ്, ഫെഡറേഷന് ഓഫ് ഇന്ത്യന്‍ നര്‍സസ് ഇന്‍ ഖത്തര്‍, യുനൈറ്റഡ് നര്‍സസ് ഓഫ് ഇന്ത്യ ഖത്തര്‍ എന്നിവയാണ് സംഘടനകള്‍ക്കുളള അവാര്‍ഡ് നേടിയത്.
കണിശമായ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് ഡി.പി. എസ്. എം. ഐ. എസ്. സ്ക്കൂള് ഓഡിറ്റോറിയത്തിലാണ് അവാര്‍ഡ് ദാന പരിപാടി നടന്നത്. അവാര്‍ഡ് ജേതാക്കള്‍, എംബസി ഉദ്യോഗസ്ഥര്‍, ഐ.സി. ബി. എഫ് ഭാരവാഹികള്‍ തുടങ്ങി പരിമിതരായ ആളുകളാണ് ഡി. പി. എസ്. ഓഡിറ്റോറിയത്തില്‍ സംബന്ധിച്ചത്. എന്നാല്‍ സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമിലൂടെ ആയിരക്കണക്കിനാളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്.
ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തലാണ് എല്ലാ അവാര്‍ഡുകളും വിതരണം ചെയ്തത്. പരിപാടിയുടെ ആദ്യന്തം അംബാസിഡറുടെ സാന്നിധ്യവും സാമൂഹ്യ സേവനത്തിന്റെ മഹത്വം അടയാളപ്പെടുത്തുന്ന ഉജ്വലമായ വാക്കുകളും ഇന്ത്യന്‍ സമൂഹത്തിന് കൂടുതല്‍ കരുത്ത് പകരുന്നതായിരുന്നു.
അഡ്വ. നിസാര്‍ കോച്ചേരിയെ പ്രതിനിധീകരിച്ച് മകന് റിസ് വാന്‍ കോച്ചേരി, നിഷാദ് അസീം, ഗോവിന്ദ് മേനോന്, എന്‍,വി ഖാദര്‍ എന്നിവര്‍ പുരസ്കാരത്തിന് നന്ദി പറഞ്ഞ് സംസാരിച്ചു.
ഐ.സി. ബി. എഫ്. ജോയന്റ് സെക്രട്ടറി സുബ്രമണ്യ ഹെബ്ബഹലുവാണ് പരിപാടി തുടങ്ങിയത്. ഐ.സി. ബി. എഫ്. പ്രസിഡണ്ട് പി. എന്‍. ബാബുരാജന് സ്വാഗതവും ഹെഡ് ഓഫ് ഡെവലപ്മെന്റ് ജുട്ടാസ് പോള്‍ നന്ദിയും പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply