ഡോ. മുകുള്‍ ചന്ദ്രയുടെ ആകസ്മിക വിയോഗത്തില്‍ എഎപിഐ അനുശോചിച്ചു

ഒഹായോ: ഒഹായോ ഡെറ്ററ്റെനിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റായ ഡോ. മുകുള്‍ ചന്ദ്രയുടെ (57) ആകസ്മിക വിയോഗത്തില്‍ അനുശോചനം അറിയിച്ച് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എ‌എ‌പി‌ഐ) എന്ന സംഘടന.

കഴിഞ്ഞ മാസം അന്തരിച്ച ഡോ. മുകുള്‍ ചന്ദ്രയുടെ മരണകാരണം കൊറോണ വൈറസ് മൂലമായിരുന്നുവെന്ന് എഎപിഐ സ്ഥിരീകരിച്ചു. ഡോ. ചന്ദ്ര തങ്ങളുടെ ഏറ്റവും നല്ല സുഹൃത്തും, പ്രഗത്ഭ ഡോക്ടറുമായിരുന്നുവെന്ന് സംഘടനാ പ്രസിഡന്റ് ഡോ. സുധാകര്‍ പറഞ്ഞു.

ക്ലീവ്‌ലാന്റ് ക്ലിനിക്കില്‍ കൊറോണ വൈറസിനോട് പൊരുതിയാണ് മരണം സംഭവിച്ചത്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ശാന്തമായിട്ടാണ് മരണം സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബറോഡ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെഡിസിനില്‍ മാസ്റ്റേഴ്‌സും, ലക്‌നോ എസ്.ജി.പി.ജിഐയില്‍ നിന്നും തുടര്‍ പരിശീലവും പൂര്‍ത്തിയാക്കി. ടെക്‌സസ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് കാര്‍ഡിയോളജിയില്‍ സ്‌പൈഷലൈസ് ചെയ്തത്.

അമേരിക്കയില്‍ മാത്രം എണ്‍പതിനായിരത്തിലധികം ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍സ് കോവിഡ് 19 മഹാമാരിക്കെതിരേ മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിക്കുന്നു. ഇതിനു പുറമെ നാല്‍പ്പതിനായിരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, റസിഡന്‍സ് എന്നിവരും അമേരിക്കയിലെ വിവിധ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്നതായി പ്രസിഡന്റ് അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News