ദൈവത്തിലേക്കുള്ള വഴി, അയ്യൂബ് എന്ന ഹ്രസ്യ ചിത്രം

ദൈവതുല്യമായ പ്രവർത്തികൾ ചെയ്തുകൊണ്ട് ദൈവത്തിലേക്കുള്ള വഴിയിൽ എത്തിപെടുക. അയ്യൂബ് എന്ന വാക്കിന്റെ അർത്ഥം ദൈവത്തിലേക്കുള്ള വഴി എന്നാകുന്നു. നമ്മൾ ഈശ്വരനിൽ നിന്നും ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ആവശ്യങ്ങൾ നമ്മൾ മറ്റുള്ളവർക്ക് ചെയ്തു കൊടുക്കുമ്പോൾ ഈശ്വരൻ നമ്മളിൽ ജനിക്കുന്നു. “ ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണകാണിച്ചാൽ ആകാശത്തിലുള്ളവൻ നിങ്ങളോട് കരുണകാണിക്കും”. അയ്യൂബ് എന്ന ഹ്രസ്യ ചിത്രത്തിലെ സംഭാഷണമാണ്.

മൂന്നു വർഷങ്ങൾക്കു മുമ്പ് കുറച്ചു മിമിക്രി കലാകാരന്മാരെ അണിനിരത്തി കൊണ്ട് ടീം ചിരിമ പയ്യന്നൂർ എന്ന മിമിക്സ് ട്രൂപ്പ് ആരംഭി ച്ചു. ഇന്ത്യക്കകത്തും പുറത്തും നിരവധി പരിപാടികൾ അവതരിപ്പിച്ചതിൽ നിന്നും കിട്ടിയ വരുമാനത്തിൻറെ ഒരു ഭാഗം അവശരായ കലാകാരന്മാ ർക്കുവേണ്ടി നീക്കിവച്ചു. കേരളത്തെ പിടിച്ചുകുലുക്കിയ ദുരന്തങ്ങളായ പ്രളയവും, കൊറോണയും മൂലം ഏകദേശം 25 ൽ പരം സ്റ്റേജ് പരിപാടികൾ ഇവർക്ക് നഷ്ടമായി. പക്ഷെ ഇവർ കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റിവെച്ച തുക കൊണ്ട് കണ്ണൂർ ജില്ലയിലെ നിരവധി കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് കളും, സാമ്പത്തിക സഹായങ്ങളും ചെയ്തു കൊണ്ടിരുന്നു.

അങ്ങനെയിരിക്കെ ഒരു വ്യക്തി ഇവരെ നേരിട്ട് കാണാൻ വരികയും അദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകൾ അവതരിപ്പിക്കുകയും ചെ യ്തു. എന്നാൽ, വിടപറയുന്ന സമയത്ത് അദ്ദേഹം ഇവരെ അത്ഭുതപ്പെടുത്തികൊണ്ട്, ഒരു ചെറിയ തുക ഇവരെ ഏൽപ്പിക്കുക യുണ്ടായി. രണ്ടുവർഷം മുമ്പ് താൻ കിടപ്പിലായിരുന്ന സമയത്ത് ഒരു സ്റ്റേജ് ഷോയിൽ നിന്നും ലഭിച്ച മുഴുവൻ തുകയും ചികിത്സക്കായി അദ്ദേഹത്തിന് നൽകിയത്, ഇവരെ ഓർമിപ്പിച്ചു. ആ വ്യക്തി നൽകിയ മുഴവൻ തുകയും ചിരിമയിലെ കലാകാരന്മാർ ഉടൻ തന്നെ അവശത അനുഭവിക്കുന്ന, കണ്ണിന് കാഴ്ചയില്ലാത്ത, ഗോകുൽ രാജ് എന്ന കൊച്ചു ഗായകന് നൽകുകയുണ്ടായി.

നന്മയുടെ നറുമണം പരത്തുന്ന ഈ സംഭവ ത്തെ അടിസ്ഥാനമാക്കി ഒരു ഹ്രസ്വ ചിത്രം തയ്യാറാക്കിയാലോ എന്ന് ചിരിമയിലെ കലാകാരന്മാർ ചർച്ച ചെയ്തു. അങ്ങനെ പ്രജിത്ത് കുഞ്ഞിമംഗലം അതിന്റെ അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ടീം ചിരിമ പയ്യന്നൂർ ന്റെ ഷോ ഡയറക്ടർ കൂടിയായ ശ്രീ സുൽഫി കവ്വായി യെ കഥ എഴുതുവാൻ ഏൽപ്പിക്കുകയും, തുടർന്ന് കഥ കേട്ട, ഡാലസ്സ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ സോപാനസംഗീതജ്ഞനായ രജിത്ത് ചെറുതാഴം ഈ ഹ്രസ്വചിത്രം നിർമ്മിക്കാം എന്ന് ഉറപ്പു നൽകുകയും ചെയ്തു.

വൈശാഖ് കരിവെള്ളൂർ സംവിധാനം, സനൽ മടക്കൽ ക്യാമറ, ശ്രീ ലാൽ, ചേർത്തല ഗാന രചന, ചെറിയ പ്രവീൺ വിജയൻ ഇരട്ടി സംഗീത സംവിധാനം, അങ്ങനെ ടീം ചിരിമയുടെ ഒരു സൃഷ്ടിയാണ് അയ്യൂബ്.

ജന്മനാ കാഴ്ച്ചയില്ലാത്ത ഒരു കുഞ്ഞു കലാകാരനാണ് ഗോകുൽ രാജ്. മുത്തശ്ശിയുടെ തൊഴിൽ ഉറപ്പിൽ നിന്നും ലഭിക്കുന്ന തുച്ചമായ തുകയാണ്, അച്ഛൻ ഉപേക്ഷിച്ചു പോയ ഗോകുൽരാജ് കുടുംബത്തിന്റെ ഏക വരുമാനം. കാഴ്ച്ചയില്ലാത്ത കുട്ടിയെ നിരന്തരം പരിചരിക്കേണ്ടതുകൊണ്ട് അമ്മക്ക് ഒരു തൊഴിലിനും പോകാനും സാധിക്കുന്നില്ല. അസാധ്യമായ ഗാനാലാപന സിദ്ധികൊണ്ട് കോമഡി ഉത്സവം എന്ന ടീ വി പരിപാടിയിൽ വരെ എത്തിയ ഈ കുഞ്ഞു കലാകാരൻറെ വേദികൾ ഇപ്പോൾ കോവിഡ് നഷ്ടപെടുത്തികൊണ്ടി രിക്കുകയാകുന്നു. അയ്യൂബ് എന്ന സിനിമയിലെ ഗാനാലാപം നിർവഹി ക്കാൻ നിർമ്മാതാവും, സംവിധായകനും തിരഞ്ഞെടുത്തത് ഗോകുൽ രാജിനെയാകുന്നു. ഈ ഹ്രസ്യ ചിത്രത്തിൽ നിന്നും ലഭിക്കുന്ന മുഴുവൻ വരുമാനവും ഗോകുൽ രാജിന്റെ കുടുംബത്തിന് നൽകുന്നതായിരിക്കും എന്ന് രജിത്ത് ചെറുതാഴം അറിയിച്ചു.

അനേകം കലാകാരന്മാർക്ക് അവസരം നൽകുന്നതിനും ഏറ്റവും അർഹതപെട്ട ഒരു ഗായകനെ സഹായിക്കുന്നതിനുമായി ഒരുക്കിയിരിക്കുന്ന ഈ കലോപഹാരം, കലയെ സ്നേഹിക്കുകയും, നന്മയെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന എല്ലാ സഹൃദയരും നിശ്ചയമായും കണ്ടിരിക്കേണ്ടതാണ്.

Print Friendly, PDF & Email

Related News

Leave a Comment