
കാവശേരി പഞ്ചായത്ത് എട്ടാം വാർഡ് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി അമ്പിളിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന്
പാലക്കാട്: കാവശേരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ചുണ്ടക്കാട് വാഴക്കച്ചിറയിൽ യു.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി അമ്പിളിയുടെ പ്രചരണ ബോർഡ് മോഷണം പോയി. തൽസ്ഥാനത്ത് ഇപ്പോഴുള്ളത് സി.പി.എം പോസ്റ്റർ.
സി.പി.എം പാർട്ടി ഗ്രാമം മോഡലിൽ കൊണ്ടു നടക്കുന്ന പ്രദേശത്ത് അമ്പിളിയുടെ സ്ഥാനാർത്ഥിത്വം തീരുമാനിച്ചത് മുതൽ സി.പി.എമ്മിൻ്റെ ഭീഷണിയുണ്ട്. ജനാധിപത്യത്തെ ഭയക്കുന്ന സി.പി.എമ്മാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചരണ ബോർഡ് മോഷ്ടിച്ചതും തൽസ്ഥാനത്ത് അവരുടെ പോസ്റ്ററുകൾ സ്ഥാപിച്ചതെന്നും വാർഡ് ഇലക്ഷൻ കമ്മിറ്റി ആരോപിച്ചു. സംഭവത്തിനെതിരെ തെരഞ്ഞെടുപ്പ് കമീഷനും പോലീസിനും പരാതി നൽകും. പ്രചരണ രംഗത്ത് കൂടുതൽ സജീവമാകുമെന്നും വിജയം കൈവരിക്കുമെന്നും ഇലക്ഷൻ കമ്മിറ്റി പ്രസ്താവനയിൽ അവകാശവാദമുന്നയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply