സാമൂഹിക പ്രവർത്തകന്‍ ബാബാ ആംതെയുടെ ചെറുമകളെ മരിച്ച നിലയിൽ കണ്ടെത്തി

മുംബൈ: സാമൂഹിക പ്രവർത്തകന്‍ ബാബാ ആംതെയുടെ ചെറുമകളെ മരിച്ച നിലയിൽ കണ്ടെത്തി. സാമൂഹ്യ പ്രവർത്തക കൂടിയായ ഡോ. ശീതള്‍ ആംതെ കരജ്ഗിയെ മഹാരാഷ്ട്രയിലെ ചന്ദ്രപുരിലെ വീട്ടില്‍ വിഷംകഴിച്ച നിലയിലാണ് കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബാബാ ആംതെയുടെ മകൻ വികാസ് ആംതെയുടെ മകളാണ്.

അറിയപ്പെടുന്ന പൊതുജനാരോഗ്യ വിദഗ്ദ്ധ, ഭിന്നശേഷി വിദഗ്ധ, സാമൂഹിക സംരംഭക എന്നീ നിലകളില്‍ അറിയപ്പെടുന്ന വ്യക്തിയാണ് ഡോ. ശീതള്‍. കുഷ്ഠരോഗം ബാധിച്ചവരെ സഹായിക്കുന്നതിനായി സ്ഥാപിച്ച മഹാരോഗി സേവാ സമിതിയിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ബോർഡ് അംഗവുമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശീതള്‍ അസ്വസ്ഥയായിരുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

മഹാരോഗി സേവാ സമിതിയിലെ ചില ക്രമക്കേടുകള്‍ ആരോപിച്ച് ശീതള്‍ കഴിഞ്ഞ ആഴ്ച ഫേസ്ബുക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ രണ്ട് മണിക്കൂറിനുള്ളിൽ അത് പിൻവലിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment