മലപ്പുറം: കെഎസ്എഫ്ഇയുടെ വിശ്വാസ്യത തകർന്നതിന്റെ കാരണക്കാര്‍ മുഖ്യമന്ത്രിയും ധനമന്ത്രിയുമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. അതുകൊണ്ടുതന്നെ ഇരുവരും രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അവരുടെ രണ്ടു പേരും തമ്മിലുള്ള തർക്കമാണ് കെഎസ്എഫ്ഇയുടെ വിശ്വാസ്യതയെ തകർത്തതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
അടുത്ത സർക്കാർ അധികാരത്തിൽ വരുമ്പോൾ ട്രഷറികൾ തുറക്കാൻ പോലും കഴിയില്ല. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ് ധനമന്ത്രി. അതേസമയം, വിവാദങ്ങളുണ്ടാക്കി കെഎസ്എഫ്ഇയുടെ വിശ്വാസ്യത തകര്‍ക്കരുതെന്നും മുല്ലപ്പള്ളി പറഞ്ഞു. 2800 വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ പോലും പറ്റാത്ത പാര്‍ട്ടിയുടെ പ്രസിഡന്റാണ് മത്സരം എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലാണ് എന്ന് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് മുക്ത ഭാരതം ലക്ഷ്യമിട്ട് മുന്നോട്ട് പോകുന്ന 2 പാര്‍ട്ടികളുടെ അവിശുദ്ധ കൂട്ടുകെട്ടാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കാണുന്നത്. മലപ്പുറത്തും കണ്ണൂരിലുമാണ് പരീക്ഷണം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളിലാണ് കൂട്ടുകെട്ട് ഒരുങ്ങുന്നത്. തൊടുപുഴ നഗരസഭയിലെ 25 എല്‍ഡിഎഫ് സ്ഥാനാര്‍ഥികളില്‍ 24 പേരും സ്വതന്ത്ര ചിഹ്നത്തില്‍ ആണ് മത്സരിക്കുന്നതെന്നത് ബംഗാളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അതേ അവസ്ഥയിലേക്ക് കേരളം പോകുന്നതിന്റെ തെളിവാണ്. അതേസമയം സിപിഎമ്മിന്റെ സംസ്കാരത്തിന് കാത്തിരിക്കുന്നയാള്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണെന്നും കോണ്‍ഗ്രസ് അല്ലെന്നും അദ്ദേഹം പറഞ്ഞു.
ഊരാളുങ്കല്‍ സൊസൈറ്റിയും രവീന്ദ്രനും തമ്മില്‍ ബന്ധമുണ്ട്. സൊസൈറ്റിയുടെ പല പരിപാടികളിലും സംഘാടകന്റെ റോളില്‍ രവീന്ദ്രനെ കണ്ടിട്ടുണ്ട്. എന്നാല്‍ രവീന്ദ്രന്റെ കാര്യത്തില്‍ എന്തിനാണ് മുഖ്യമന്ത്രിക്ക് വേവലാതിയെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും പ്രതികരണങ്ങള്‍ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതായാണ് കാണിക്കുന്നതെന്നതിനാല്‍ അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയുമായി രഹസ്യ ധാരണയുണ്ടെന്നും ഇത് നിയമസഭാ തിരഞ്ഞെടുപ്പിലും തുടരാനുള്ള ചര്‍ച്ചകള്‍ നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറത്ത് വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply