“വിശ്വാസം, അതല്ലേ എല്ലാം”: ഡോ. നന്ദകുമാര്‍ ചാണയില്‍

ഒരു സ്വര്‍ണ്ണക്കടയുടെ പരസ്യത്തില്‍ നടന്‍ ദിലീപ് പറയുന്നതാണിത്. ഇതിന് യഥാര്‍ത്ഥ ജീവിതത്തില്‍ ഒരുപാട് അര്‍ത്ഥതലങ്ങളുള്ളതായി കാണാം.

വിശ്വാസം ഒരു മതത്തിലാവാം, ദേശീയതയിലാവാം, രാഷ്ട്രീയത്തിലാവാം, ഇസങ്ങളിലാവാം; എന്നുവേണ്ട, മനുഷ്യ വ്യാപാരത്തിന്റെ ഏതു മേഖലയിലുമാവാം. അത് നന്മയിലും തിന്മയിലും ആവിര്‍ഭവിക്കാം. വിശ്വാസത്തിനാസ്പദമായ പ്രധാന ഘടകം രൂഢമൂലവും അന്ധവുമായ അനുകരണ വാസനയാണെന്ന് മൊത്തത്തിലുള്ളൊരു വിശകലനത്തില്‍ നിന്നു മനസ്സിലാവുന്നതാണ്. ഒരുപാട് മതവിശ്വാസങ്ങളും ഇസങ്ങളും നിലവിലുണ്ട്. ഇവയുടെ അനുയായികളെല്ലാം ഒരു ഗുരുവിനെയോ നായകനെയോ അര്‍പ്പണബോധത്തോടെ പിന്തുടരുന്നവരും സ്വന്തം മേധാശക്തി വിനിയോഗിക്കുന്നതില്‍ ബലഹീനരുമാകുന്നു. അതാണല്ലോ ലോകം കണ്ടിട്ടുള്ള എല്ലാ വിധ്വംസക വാസനകളുടെയും ഉത്ഭവം.

കൂടുതല്‍ വായിക്കുക

 

Print Friendly, PDF & Email

Related News

Leave a Comment